ജയ്‌സല്‍മേര്‍: സൈന്യം രാജസ്ഥാനിലെ ജയ്‌സല്‍മേറില്‍ നടത്തിയ ‘മരു ജ്വാല’ അഭ്യാസ പ്രകടനം അവസാനിച്ചു. ത്രിശൂല്‍ എന്ന വലിയ അഭ്യാസത്തിന്റെ പ്രധാന ഭാഗമായിരുന്നു ഇത്. ‘മരുഭൂമിയിലെ ജ്വാല’ എന്നാണ് മരു ജ്വാലയുടെ അര്‍ത്ഥം.
സൈന്യം അവരുടെ എലൈറ്റ് യൂണിറ്റുകളുടെ സന്നദ്ധതയും ഏകോപനവും മരു ജ്വാലയില്‍ പ്രകടമാക്കി. ത്രിശൂല്‍ പ്രവര്‍ത്തനങ്ങളുടെ നിര്‍ണായക ഘട്ടമായിട്ടാണ് മരു ജ്വാലയെ ദക്ഷിണ കമാന്‍ഡിന്റെ ചീഫ് ലെഫ്റ്റനന്റ് ജനറല്‍ ധീരജ് സേത്ത് വിശേഷിപ്പിച്ചത്. സൈനികരുടെ സമര്‍പ്പണത്തെ അദ്ദേഹം പ്രശംസിച്ചു.
കര, നാവിക, വ്യോമ എന്നീ മൂന്ന് സേനകളെ സംയോജിപ്പിച്ചുകൊണ്ട് ആവിഷ്‌കരിച്ച അഭ്യാസപ്രകടനമാണ് ത്രിശൂല്‍. കഴിഞ്ഞ രണ്ട് മാസമായി സതേണ്‍ കമാന്‍ഡിന്റെ സ്‌ട്രൈക് കോര്‍പ്‌സായ സുദര്‍ശന്‍ ചക്ര കോര്‍പസ് ഇവിടെ കഠിന പരിശീലനം നടത്തികൊണ്ടിരിക്കുകയായിരുന്നു. ഇതിന്റെ അവസാന ഘട്ട പ്രകടനമായിരുന്നു ‘മരു ജ്വാല’, ധീരജ് സേത്ത് പറഞ്ഞു.
















