ഹൈദരാബാദ്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവുമായ വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡി നവം. 21നകം നേരിട്ട് ഹാജരാകണമെന്ന് സിബിഐ കോടതി. ഹൈദരാബാദിലെ പ്രത്യേക സിബിഐ കോടതിയാണ് ഉത്തരവിട്ടത്.
നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന ജഗന്റെ ആവശ്യത്തെ എതിര്‍ത്ത് ചൊവ്വാഴ്ച സിബിഐ എതിര്‍പ്പ് നല്‍കിയതിനെ തുടര്‍ന്നാണ് നിര്‍ദേശം. കേസില്‍ നിലവില്‍ ജാമ്യത്തിലിറങ്ങിയ ജഗന്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അനുമതി തേടിയിരുന്നെങ്കിലും കോടതി അനുമതി നല്‍കിയിരുന്നില്ല.
അച്ഛന്‍ വൈ.എസ്. രാജശേഖര റെഡ്ഡിയുടെ ഭരണകാലത്ത് നടന്ന സ്വത്ത് സമ്പാദന കേസ് പുറത്തുവന്നത് ജഗന്‍ മോഹന്‍ റെഡ്ഡി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. ജഗതി പബ്ലിക്കേഷന്‍സ്, ഭാരതി സിമന്റ്‌സ് എന്നിവയുള്‍പ്പെടെ ജഗന്‍ മോഹന്‍ റെഡ്ഡിയുമായി ബന്ധപ്പെട്ട ബിസിനസുകളിലേയ്‌ക്ക് നിരവധി കമ്പനികളും വ്യക്തികളും വന്‍തോതില്‍ ഓഹരി പ്രീമിയങ്ങള്‍ നിക്ഷേപിച്ചതിന് പകരമായി, ഭൂമി അനുവദിക്കല്‍, ഖനന ലൈസന്‍സുകള്‍, മറ്റ് നിയന്ത്രണ അനുമതികള്‍ എന്നിവയില്‍ അന്നത്തെ ആന്ധ്രാ സര്‍ക്കാരില്‍ നിന്ന് അവര്‍ക്ക് മുന്‍ഗണന ലഭിച്ചതായി ആരോപിക്കപ്പെടുന്ന ക്വിഡ്-പ്രോ-ക്വു കരാറുകളുമായി ബന്ധപ്പെട്ടാണ് അനധികൃത സ്വത്ത് സമ്പാദന കേസ്.
















