തൃശൂര്‍ : സഹകരണ ബാങ്കില്‍ നിന്നും എടുത്ത വായ്‌പ അടച്ചു തീര്‍ത്തിട്ടും കാഴ്ചയില്ലാത്ത വയോധികന് കുടിയിറക്ക് ഭീഷണിയെന്ന് പരാതി.വെണ്ണൂര്‍ സഹകരണ ബാങ്കിനെതിരെ പരാതിയുമായി തൃശൂര്‍ മേലഡൂര്‍ കാരുണ്യ നഗര്‍ സ്വദേശി കുമാരനാണ് രംഗത്തെത്തിയത്.
മകളുടെ കല്യാണ ആവശ്യത്തിനായി 2015ല്‍ ബാങ്കില്‍ നിന്നും രണ്ട് ലക്ഷം രൂപ വായ്‌പ എടുത്തിരുന്നു.2017ല്‍ ഇത് അടച്ചു തീര്‍ത്തു.തുടര്‍ന്ന് ആധാരം തിരികെ ചോദിച്ചപ്പോള്‍ 12 ലക്ഷം രൂപ വായ്‌പ ബാക്കിയുണ്ടെന്നാണ് സഹകരണ ബാങ്കിന്റെ മറുപടി.
പല തവണ ആധാരം തിരികെ ആവശ്യപ്പെട്ട് കുമാരന്‍ ബാങ്കിനെ സമീപിച്ചു. ബാങ്ക് സെക്രട്ടറി തിരിമറി കാണിച്ചെന്നാണ് കുടുബത്തിന്റെ പരാതി. സംഭവത്തില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് കുമാരനും കുടുംബവും മാള പൊലീസില്‍ പരാതി നല്‍കി. വെണ്ണൂര്‍ സഹകരണ ബാങ്ക് ഭരണസമിതി കോണ്‍ഗ്രസ് നേതൃത്വത്തിലുളളതാണ്.
















