Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രേണുദേവി മുതല്‍ അരുണാദേവിവരെ..വിജയിച്ചുകയറും ബിജെപിയുടെ ഈ വനിതാ എംഎല്‍എമാര്‍

ആകെയുള്ള ബിജെപിയുടെ പത്ത് വനിതാ സ്ഥാനാര്‍ത്ഥികളില്‍ ഏഴ് പേര്‍ എംഎല്‍എമാര്‍. ഇവര്‍ വീണ്ടും മാറ്റുരയ്‌ക്കുന്നത് കഴിഞ്ഞ അഞ്ച് വര്‍ഷം ഇവര്‍ നടത്തിയ വികസനരാഷ്‌ട്രീയത്തിന്റെ ബലത്തില്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2025, 11:20 pm IST
in India
വീണ്ടും ബീഹാറില്‍ മത്സരിക്കുന്ന എംഎല്‍എമാരായ രേണുദേവി, ഗായത്രി അരുണാദേവി, ശ്രേയസി സിങ്ങ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

വീണ്ടും ബീഹാറില്‍ മത്സരിക്കുന്ന എംഎല്‍എമാരായ രേണുദേവി, ഗായത്രി അരുണാദേവി, ശ്രേയസി സിങ്ങ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

പട്ന : ആകെയുള്ള ബിജെപിയുടെ പത്ത് വനിതാ സ്ഥാനാര്‍ത്ഥികളില്‍ ഏഴ് പേര്‍ എംഎല്‍എമാര്‍. ഇവര്‍ വീണ്ടും മാറ്റുരയ്‌ക്കുന്നത് കഴിഞ്ഞ അഞ്ച് വര്‍ഷം ഇവര്‍ നടത്തിയ വികസനരാഷ്‌ട്രീയത്തിന്റെ ബലത്തില്‍. കന്നിവോട്ടര്‍മാരായ പെണ്‍കുട്ടികളും ഇടത്തരം പിന്നാക്ക വിഭാഗത്തില്‍പ്പെട്ട സ്ത്രീകളും ബിജെപിയെ പിന്തുണയ്‌ക്കും എന്ന എക്സിറ്റ് പോള്‍ ഫലം ഇവരുടെ ജയം ഉറപ്പിക്കുന്നു.

രണ്ട് വര്‍ഷക്കാലം ബീഹാറിന്റെ ഉപമുഖ്യമന്ത്രിയായ രേണുദേവി മുതല്‍ രണ്ടു തവണ എംഎല്‍എ ആയ അരുണാദേവി വരെയുള്ളവരുടെ വിധി 14ാം തീയതി അറിയാം. പക്ഷെ ഏറ് പ്രതീക്ഷകളോടെ ബിജെപിയ്‌ക്ക് അനുകൂലമായി പുറത്തുവന്ന എക്സിറ്റ് പോള്‍ ഇവര്‍ക്ക് പ്രതീക്ഷയ്‌ക്ക് വക നല്‍കുന്നു. ജയിച്ചാല്‍ ഇവരില്‍ പലരും മന്ത്രിമാരാകും.

ബെട്ടിയയില്‍ രേണുദേവി
പടിഞ്ഞാറന്‍ ചമ്പാരന്‍ ജില്ലയിലെ മണ്ഡലമാണ് ബെട്ടിയ. ബെട്ടിയയില്‍ നിന്നും മത്സരിക്കുന്ന രേണുദേവിയെ ആര്‍ക്കും പരിചയപ്പെടുത്തേണ്ട കാര്യമില്ല. ബീഹാര്‍ സര്‍ക്കാരിലെ മൃഗ-മത്സവിഭ മന്ത്രിയാണ്. രണ്ട് തവണ എംഎല്‍എ ആയിട്ടുണ്ട്. ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്‍റായി പ്രവര്‍ത്തിച്ച അനുഭവപരിചമുള്ള ഈ ദേശീയ നേതാവ് കഴിഞ്ഞ നിയമസഭാ വിജയത്തിന് ശേഷം രണ്ട് വര്‍ഷക്കാലം ബീഹാറിന്റെ ഉപമുഖ്യമന്ത്രിയായിരുന്നു. 2020മുതല്‍ 2022 വരെ ബീഹാറിന്റെ ഏഴാമത്തെ ഉപമുഖ്യമന്ത്രിയായിരുന്നു. ബീഹാറിലെ അഞ്ചാമത്തെ വനിതാ ഉപമുഖ്യമന്ത്രിയുമാണ്. വീണ്ടും ഇവര്‍ വിജയിക്കുമെന്ന് തന്നെയാണ് എക്സിറ്റ് പോളുകള്‍ സൂചിപ്പിക്കുന്നു.

പരിഹാര്‍ മണ്ഡലത്തില്‍ ഗായത്രി ദേവി

സീതാമാറി ജില്ലയില്‍ നിന്നുള്ള നിമയസഭാ മണ്ഡലമാണ് പരിഹാര്‍. 2015ലും 2020ലും ബിജെപി ടിക്കറ്റില് ‍വിജയിച്ച് എംഎല്‍എ ആയ ഗായത്രി ദേവി മൂന്നാമതും മത്സരിക്കുന്നു. മുന്‍ ബിജെപി എംഎല്‍എആയ രാം നരേഷ് യാദവിന്റെ ഭാര്യ കൂടിയാണ് ഗായത്രി ദേവി. ഇവര്‍ പരിഹാര്‍ മണ്ഡലത്തില്‍ വിജയിക്കുമെന്നാണ് എക്സിറ്റ് പോള്‍ സൂചനകള്‍. കാരണം 2020ല്‍ ആര്‍ജെഡി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച റിതു ജയ്സ്വാള്‍ ഇക്കുറി സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതോടെ ആര്‍ജെഡി വോട്ടുകള്‍ ചിതറുമെന്നുറപ്പ്.

പ്രാണ്‍പൂറില്‍ നിഷ സിംഗ്
കടിഹാര്‍ ജില്ലയിലാണ് പ്രാണ്‍പൂര്‍ മണ്ഡലം. 2020ല്‍ വിജയിച്ച് എംഎല്‍എആയ നിഷ സിംഗ് വീണ്ടും മത്സരിക്കുകയാണ്. ബിജെപി നേതാവ് ബിനോദ് സിങ്ങ് കുഷ്വാഹയുടെ ഭാര്യയാണ്. മുന്‍ ബീഹാര്‍ മന്ത്രികൂടിയായിരുന്നു ബിനോദ് സിങ്ങ്. 2010ലും 2015ലും ബിനോദ് സിങ്ങാണ് ഇവിടെ വിജയിച്ചത്. ഇക്കുറി നിഷ സിംഗിന്റെ വിജയം ഉറപ്പ്.

കൊഹ്റ മണ്ഡലത്തില്‍ കവിതാദേവി

കടിഹാര്‍ ജില്ലയിലെ മണ്ഡലമാണ് കൊഹ്റ. പട്ടികജാതി മണ്ഡലമാണിത്. ഇവിടെ 2020ല്‍ വിജയിച്ച കവിതാദേവി വീണ്ടും മാറ്റുരയ്‌ക്കുമ്പോള്‍ വിജയം ഉറപ്പാണ്. കാരണം അത്രയ്‌ക്കേറെ മണ്ഡലത്തിനായി ഓടി നടന്ന എംഎല്‍എയാണ്. ഇക്കുറി എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം പട്ടികജാതി വോട്ടുകള്‍ കൂടുതലായി ബിജെപി-ജെഡിയു സഖ്യമായ എന്‍ഡിഎയ്‌ക്ക് ലഭിക്കുമെന്ന് പറയുന്നത് കവിതാദേവിയുടെ വിജയത്തിന്റെ സൂചനയാണ്. ബീഹാര്‍ നിയമസഭയിലെ ജനപ്രിയ എംഎല്‍എ ആണ് കവിതാദേവി.

ജമൂയില്‍ ശ്രേയസി സിങ്ങ്
ജമൂയി ജില്ലയിലുള്ള നിയമസഭാ മണ്ഡലമാണ് ജമൂയി. ഇവിടെ 2020ല്‍ വിജയിച്ച് ബിജെപിയുടെ എംഎല്‍എ ആയ ശ്രേയസി സിങ്ങ് വീണ്ടും മത്സരിക്കുന്നു. കേന്ദ്രമന്ത്രിയായിരുന്ന ബിജെപി നേതാവ് ദിഗ് വിജയ് സിങ്ങിന്റെ മകളാണ് ശ്രേയസി സിങ്ങ്. ഇവരുടെ അമ്മ പുതുല്‍ സിങ്ങ് എംപിയായിരുന്നു.ഇത് ഒരു പട്ടികജാതി മണ്ഡലമാണ്. ഇക്കുറി പട്ടികജാതിക്കാര്‍ കൂടുതലായി എന്‍ഡിഎയെ പിന്തുണയ്‌ക്കുന്നു എന്നത് ശ്രേയസിയുടെ വിജയസാധ്യത വര്‍ധിപ്പിക്കുന്നു. അന്താരാഷ്‌ട്ര തലത്തില്‍ ഇന്ത്യയുടെ യശസുയര്‍ത്തിയ മികച്ച കായിക താരമാണ് ശ്രേയസി സിങ്ങ്. 2018ല്‍ ആസ്ത്രേല്യയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്‌ക്ക് വേണ്ടി സ്വര്‍ണ്ണം നേടി.2020ല്‍ ആര്‍ജെഡി സ്ഥാനാര്‍ത്ഥിയെ 40000ല്‍പരം വോട്ടുകള്‍ക്ക് തറപറ്റിച്ചിരുന്നു.

നര്‍പത് ഗഞ്ചില്‍ ദേവന്തി യാദവ്
അറാറിയ ജില്ലയിലെ നിയമസഭാ മണ്ഡലമാണ് നര്‍പത് ഗഞ്ച്. നര്‍പത് ഗഞ്ചില്‍ 2010ല്‍ ബിജെപി എംഎല്‍എ ആയിരുന്ന ദേവന്തി യാദവ് വീണ്ടും ബിജെപി അവസരം നല്‍കിയിരിക്കുന്നു. യാദവ് മാര്‍ തമ്മിലുള്ള പോരാട്ടമാണ് ഇവിടെ നടക്കുന്നത്. നര്‍പട് ഗഞ്ചില്‍ 2020ല്‍ വിജയിച്ച ബിജെപി എംഎല്‍എയായ ജയ്‌പ്രകാശ് യാദവിനെ മാറ്റിയാണ് ദേവന്തി യാദവിന് സീറ്റ് നല്‍കുന്നത്. ഭരണവിരുദ്ധവികാരം മറികടക്കുകയായിരുന്നു ബിജെപിയുടെ തന്ത്രം. അത് ഫലിക്കുമെന്ന് കരുതുന്നു.

വാര്‍സലിഗഞ്ച് മണ്ഡലത്തില്‍ അരുണാദേവി

നവാഡ ജില്ലയിലാണ് വാര്‍സലിഗഞ്ച് മണ്ഡലം. വാര്‍സലിഗഞ്ച് മണ്ഡലത്തില്‍ നിന്നും നാല് തവണ എംഎല്‍എ ആയിട്ടുള്ള വനിതയാണ് അരുണാദേവി. 2000, 2005,2015,2020 വര്‍ഷങ്ങളില്‍ എംഎല്‍എ ആയി വിജയിച്ച ജനപ്രിയ സ്ഥാനാര്‍ത്ഥിയായ ഇവരുടെ വിജയം ഉറപ്പാണ്.

 

Tags: Bihar exit pollsAruna DeviBiharShreyasi SinghexitpollsBihar assembly electionBihar Assembly election 2025#BiharElction2025Renu devi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വീടിന്റെ മേൽക്കൂരയിൽ പോലും ഗ്യാസ് സിലിണ്ടറുകൾ : സാബിർ അൻസാരിയും ഇമ്രാനും പൂഴ്‌ത്തി വച്ചത് 250 സിലിണ്ടറുകൾ

India

ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജ്യസഭയിലേക്ക്, അടുത്തത് ബിജെപി മുഖ്യമന്ത്രിയെന്ന് സൂചന

India

ബീഹാറില്‍ ബിജെപി മുഖ്യമന്ത്രി വരുമെന്നും നിതീഷ്കുമാര്‍ രാജ്യസഭയിലേക്ക് പോകുമെന്നും എന്‍ഡിടിവി ; നിതിഷ് കുമാറിന്റെ മകൻ ഉപമുഖ്യമന്ത്രിയാക്കും

India

ബിഹാറിലെ സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപം മാംസവും മത്സ്യവും വിൽക്കുന്നത് നിരോധിക്കും; സുപ്രധാന നിർദ്ദേശവുമായി നിതീഷ് സർക്കാർ 

India

റിപ്പബ്ലിക് ദിനാഘോഷത്തിനിടെ സ്‌കൂളിൽ പാകിസ്ഥാൻ സ്ഥാപകൻ മുഹമ്മദലി ജിന്നയെ പ്രകീർത്തിച്ച് അധ്യാപകന്റെ മുദ്രാവാക്യം: അറസ്റ്റ് ചെയ്ത് പോലീസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.