കൊച്ചി : നെല്‍വയല്‍ ഡേറ്റാ ബാങ്കില്‍ നിന്ന് ഭൂമി ഒഴിവാക്കാനുള്ള അപേക്ഷ തള്ളിയ കോട്ടയം ഡെപ്യൂട്ടി കളക്ടര്‍ക്ക് പതിനായിരം രൂപ പിഴ വിധിച്ച് ഹൈക്കോടതി. കോട്ടയം ഡെപ്യൂട്ടി കളക്ടറായ എസ് ശ്രീജിത്തിനാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പിഴയിട്ടത്. പാലക്കാട് ഡെപ്യൂട്ടി കളക്ടര്‍ ആയിരിക്കെയെടുത്ത നടപടിക്ക് എതിരെയാണ് വിധി.
പാലക്കാട് ഡെപ്യൂട്ടി കളക്ടര്‍ ആയിരിക്കെ,നെല്‍വയല്‍ ഡേറ്റാ ബാങ്കില്‍ നിന്ന് തന്റെ ഭൂമി നീക്കണമെന്നാവശ്യപ്പെട്ട് കണ്ണാടി സ്വദേശി നല്‍കിയ അപേക്ഷ തളളിയതുമായി ബന്ധപ്പെട്ട കേസിലാണ് വിധി. നെല്‍വയല്‍ ഡേറ്റാ ബാങ്കില്‍ നിന്ന് ഈ ഭൂമിയെ ഒഴിവാക്കാന്‍ ഹൈക്കോടതിയുടെ മുന്‍ ഉത്തരവ് ഉണ്ടായിരിക്കെ ഡെപ്യൂട്ടി കളക്ടര്‍ അത് പരിഗണിക്കാതിരുന്നതിനാണ് നടപടി.
ഹൈക്കോടതി നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് ഡെപ്യൂട്ടി കളക്ടര്‍ നല്‍കിയ മറുപടി അത്ഭുതപ്പെടുത്തുന്നതാണെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. പതിനായിരം രൂപ പിഴ ഹര്‍ജിക്കാരനായ പാലക്കാട് കണ്ണാടി സ്വദേശിക്ക് നല്‍കാനാണ് കോടതിയുടെ നിര്‍ദേശം.
















