Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല തീര്‍ത്ഥാടനം; ഒരു കോടി ഒപ്പു ശേഖരിച്ച് പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കും: ബിജെപി

അടിസ്ഥാന സൗകര്യമൊരുക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തുന്നു: എസ്.സുരേഷ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2025, 06:27 am IST
in Kerala

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനം ആരംഭിക്കാന്‍ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴും തീര്‍ത്ഥാടകര്‍ക്കുള്ള അടിസ്ഥാന സൗകര്യമൊരുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ മനപ്പൂര്‍വ്വമായ വീഴ്ച വരുത്തിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ്.സുരേഷ്. സര്‍ക്കാരിന്റെ വീഴ്ചയും ഭക്തരോടുള്ള അവഹേളനവും കാരണം ഈ തീര്‍ത്ഥാടന കാലം ദുരിത കാലമായി മാറും. ശബരി മല തീര്‍ത്ഥാടനത്തെ ദുരിത തീര്‍ത്ഥാടനമാക്കിമാറ്റാനുള്ള സര്‍ക്കാരിന്റെ ശ്രമത്തെ ബിജെപി ശക്തമായി അപലപിക്കുന്നതായി സുരേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സര്‍ക്കാരിന് അയ്യപ്പന്റെ തിരുവാഭരണത്തിലും സ്വര്‍ണത്തിലുമാണ് കണ്ണ്. ശബരിമലയിലെ ആചാരങ്ങളിലോ അനുഷ്ഠാനങ്ങളിലോ അവിടെയെത്തുന്ന കോടാനുകോടി വിശ്വാസികള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യമൊരുക്കുന്നതിലോ പിണറായി സര്‍ക്കാരിന് യാതൊരു താല്‍പര്യവുമില്ല. ശബരിമലയോടും ക്ഷേത്രങ്ങളോടും കഴിഞ്ഞ മൂന്ന് ദശാബ്ദക്കാലമായി ഇരുമുന്നണികളും വച്ചുപുലര്‍ത്തുന്ന ഇരട്ടത്താപ്പ്, നടത്തിയ കൊളളകള്‍, ഇടപെടലുകള്‍, ക്ഷേത്രങ്ങള്‍ നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ എന്നിവ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനായി ഒപ്പുശേഖരണം നടത്തുമെന്നും സുരേഷ് പറഞ്ഞു.

രാജ്യത്തെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയെ ഭക്തരോടും ക്ഷേത്രങ്ങളോടും വിശ്വാസമില്ലാത്ത ഇടത് സര്‍ക്കാരുകളും തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്ന വലത് സര്‍ക്കാരുകളും എക്കാലത്തും നശിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തിയിട്ടുള്ളത്. ഭക്തരുടെ ഉത്കണ്ഠ കേന്ദ്ര സര്‍ക്കാരിനെ ധരിപ്പിക്കാന്‍ ഈ തീര്‍ത്ഥാടന കാലത്ത് ശബരിമല തീര്‍ത്ഥാടകരില്‍ നിന്ന് ഒരുകോടി ഒപ്പു ശേഖരിച്ച് പ്രധാന മന്ത്രിക്ക് സമര്‍പ്പിക്കും. ഒപ്പുശേഖരണത്തിന്റെ ഉദ്ഘാടനം വൃശ്ചികം ഒന്നിന് നടത്തും.

പിണറായി സര്‍ക്കാര്‍ ശബരിമലയില്‍ നടത്തിയ കൊള്ളയെ മൂടിവയ്‌ക്കാന്‍ മുന്നില്‍ നിര്‍ത്തിയിരിക്കുന്ന മനുഷ്യമറയാണ് താനെന്ന് പുതിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍ മനസ്സിലാക്കണമെന്നും എസ്.സുരേഷ് പറഞ്ഞു. വയസ്സുകാലത്ത് ജയിലിലകപ്പെട്ട് പോകാതിരിക്കാനുള്ള ശ്രദ്ധ ജയകുമാര്‍ കാട്ടണമെന്നും അദ്ദേഹം പറഞ്ഞു.

വാസു എന്നാല്‍ പിണറായി തന്നെയാണ്. അതിനാല്‍ വാസുവിനെ മാത്രമല്ല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് എല്ലാവരെയും അറസ്റ്റ് ചെയ്ത് നിയമനടപടിക്ക് വിധേയമാക്കുക എന്നതാണ് ബിജെപിയുടെ ആവശ്യം. എസ്‌ഐടി അന്വേഷണത്തില്‍ അതിന് സാധിക്കുമോ എന്ന് സംശയമുണ്ട്. അതിനാലാണ് കേന്ദ്ര ഏജന്‍സികള്‍ അന്വേക്ഷിക്കണമെന്ന് ബിജെപി ആവശ്യപ്പെടുന്നത്. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സോമനും വാര്‍ത്താമ്മേളനത്തില്‍ പങ്കെടുത്തു.

Tags: travancore devaswom boardAdv S SureshSabarimala pilgrimage seasonInfrastructure for pilgrims
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബോര്‍ഡിന്റെ സത്യവാങ്മൂലം… ശബരിമലയില്‍ ലിംഗ വിവേചനമില്ല; വിലക്ക് യുവതീ പ്രവേശത്തിന്

Kerala

ശബരിമല സ്വര്‍ണക്കൊള്ളയുടെ നാണക്കേട് മാറണം; സ്‌പോണ്‍സര്‍ഷിപ്പിനും പദ്ധതിയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി.ശങ്കരദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി മാര്‍ച്ച് 2ന്

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ് ജയശ്രീയെ ഇ ഡി ചോദ്യം ചെയ്തു

Kerala

കണക്ക് തെറ്റി ദേവസ്വം ബോര്‍ഡ്; രണ്ടു കോടി കാണാനില്ല, ഓഡിറ്റിങ് കൃത്യം

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.