ന്യൂദല്‍ഹി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തുവരുന്നതായി രഹസ്യറിപ്പോര്‍ട്ട്. എന്നാൽ ഇയാളെക്കുറിച്ചുള്ളവിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
സ്ഫോടനം ഐഇഡി ഉപയോഗിച്ചാണെന്ന് പറയപ്പെടുന്നു. ദില്ലിയിൽ നടന്നത് ഭീകരാക്രമണമാണെന്ന സൂചകളാണ് പുറത്തുവരുന്നത്. ദേശീയ സുരക്ഷാ ഏജന്‍സിയുടെ (എന്‍എസ്എ) ഒരു സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
ഫോറന്‍സിക് ടീമും പരിശോധന നടത്തിവരുന്നു. പൊട്ടിത്തെറിച്ചത് ഒരു ഹ്യൂണ്ടായ് ഐ20 കാര്‍ ആണെന്നാണ് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് പറയുന്നത്.ഈ കാറില്‍ മൂന്ന് പേര്‍ യാത്ര ചെയ്തിരുന്നതായാണ് പറയപ്പെടുന്നത്. സിസിടിവികള്‍ വിശദമായി പരിശോധിച്ചുവരുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. . സ്വിഫ്റ്റ് ഡിസയര്‍ കാര്‍ ആയിരുന്നു പൊട്ടിത്തെറിച്ചതെന്ന് ഒരു ദൃക്സാക്ഷി മൊഴി നല്‍കിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കാറിന്റെ പിന്നില്‍ നിന്നാണ് സ്ഫോടനം ഉണ്ടായത്. മരിച്ചവരുടെയോ പരിക്കേറ്റവരുടെയോ ദേഹത്ത് ആണിയോ വയറോ ഉണ്ടായിരുന്നില്ല. മരിച്ചവരുടെ ദേഹത്ത് പൊള്ളലോ കരിഞ്ഞ പാടുകളോ ഇല്ല. അതിനര്‍ത്ഥം ശരീരത്തില്‍ ബോംബ് കെട്ടി സ്ഫോടനം നടത്തുന്ന ചാവേര്‍ രീതിയല്ല ഉപയോഗിക്കപ്പെട്ടിരിക്കുന്നത് എന്ന് കരുതുന്നു. പൊട്ടിത്തെറിയുണ്ടായ സ്ഥലത്ത് വലിയ ഗര്‍ത്തമൊന്നും രൂപപ്പെട്ടിട്ടില്ല.
















