ന്യൂദല്‍ഹി: ചെങ്കോട്ട ലാല്‍ കിലാ മെട്രോ സ്‌റ്റേഷന് സമീപം ശക്തിയേറിയ സ്‌ഫോടനം. 8 പേര്‍ മരിച്ചു.30 ഓളം പേര്‍ക്ക് പരിക്കേറ്റു.ഭീകരാക്രമണം എന്ന് സ്ഥിരീകരിച്ച് പൊലീസ് വൃത്തങ്ങൾ.
വേഗം കുറച്ചുവന്ന വാഹനം ട്രാഫിക് സിഗ്നലിൽവച്ച് പൊട്ടിത്തെറിച്ചെന്ന് ഡൽഹി പൊലീസ് .രണ്ട് കാറുകള്‍ പൊട്ടിത്തെറിച്ചെന്നാണ് സൂചന.കാറിനുള്ളില്‍ രണ്ടുമുതല്‍ മൂന്നുവരെയുള്ളവര്‍ ഇരുന്നിരുന്നുവെന്നാണ് ദില്ലി പൊലീസ് കമ്മീഷണര്‍ സതീഷ് ഗോല്‍ച്ച അറിയിച്ചത്.
സ്‌ഫോടനസ്ഥലത്ത് മനുഷ്യരുടെ ശരീര ഭാഗങ്ങള്‍ ചിതറിക്കിടക്കുകയാണ്.
കാറിന് സമീപത്തുണ്ടായിരുന്ന വാഹനങ്ങള്‍ക്ക് തീപിടിച്ച് തകർന്നു. മുപ്പതികലധികം വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ലോക് നായിക് ജയപ്രകാശ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
വിവരമറിഞ്ഞ് ഡല്‍ഹി അഗ്നിരക്ഷാസേനയുടെ ഇരുപതോളം യൂണിറ്റുകള്‍ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. അരമണിക്കൂറിനുള്ളില്‍ തീ നിയന്ത്രണവിധേയമാക്കി. സംഭവത്തെത്തുടര്‍ന്ന് മെട്രോസ്‌റ്റേഷന്‍ പരിസരം പൂര്‍ണമായും പോലീസിന്റെ നിയന്ത്രണത്തിലാക്കി. മേഖലയില്‍നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. പരിശോധന നടത്താനായി ഫൊറന്‍സിക് സംഘം ഉള്‍പ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്. എൻഐഎ, എൻഎസ്‌ജി ഏജൻസികൾ സ്ഫോടന സ്ഥലത്തെത്തി.
സ്ഥലത്ത് ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. കൂടുതല്‍ പ്രതികരണത്തിന് പൊലീസ് തയാറായിട്ടില്ല.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ദല്‍ഹി പൊലീസുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. അമിത് ഷായോട് സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
















