തിരുവനന്തപുരം: തദ്ദേശ ഭരണ തെരഞ്ഞെടുപ്പിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 21 ആണ്. നവംബര്‍ 22നാണ് സൂക്ഷ്മ പരിശോധന. നവംബര്‍ 24 വരെ പത്രിക പിന്‍വലിക്കാം. ഡിസംബര്‍ 21ന് മുന്‍പ് തദ്ദേശ ഭരണ സമിതികള്‍ ചുമതല ഏറ്റെടുക്കണം.
രണ്ടര ലക്ഷത്തോളം ജീവനക്കാരെ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി നിയമിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. 1199 തദ്ദേശ സ്ഥാപനങ്ങളിലായി 23576 വാര്‍ഡുകളാണ് ഇക്കുറിയുള്ളത്. അന്തിമ വോട്ടര്‍പട്ടിക തയ്യാറായി.
2,8430761 വോട്ടര്‍മാരില്‍ ഒന്നരക്കോടിയിലേറെപ്പേര്‍ സ്ത്രീകളാണ്. 2841 പ്രവാസി വോട്ടര്‍മാരുമുണ്ട്.
















