ഫരീദാബാദ്: സാധാരണ ഇസ്ലാമിഭീകരവാദത്തിനും ചാവേര്‍ ആക്രമണത്തിനും യുവാക്കള്‍ ഇറങ്ങിപ്പുറപ്പെടുന്നത് കുടുംബത്തെ ദാരിദ്ര്യത്തില്‍ നിന്നും കരകയറ്റാന്‍ വേണ്ടിയാണെങ്കില്‍ ഇപ്പോള്‍ ഇന്ത്യയില്‍ വിവിധസ്ഥലങ്ങളില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ട എട്ടുപേരില്‍ നാല് പേര്‍ ഡോക്ടര്‍മാര്‍. അതില്‍ ഒരാള്‍ വനിതാ ഡോക്ടറും.
ഇന്ത്യയിലെ ഇസ്ലാമിക ഭീകരശൃംഖലയില്‍ വനിതകളായ പ്രൊഫഷണലുകളും കണ്ണികളാകുന്നു എന്നത് ഞെട്ടലോടെയല്ലാതെ കാണാന്‍ വയ്യ. ഹരിയാനയിലെ ഫരീദാബാദിലെ ധൗജിലുള്ള അല്‍ഫലാ യൂണിവേഴ്സിറ്റിയില്‍ ജോലി ചെയ്യുന്നവരാണ് ഈ വനിത.. ഇതോടെ പ്രൊഫഷണലുകളും അത്യാവശ്യം ധനസ്ഥിയിലുള്ളവരും ഇസ്ലാമിക ഭീകരതയ്‌ക്ക് വേണ്ടി തുനിഞ്ഞിറങ്ങുന്നു എന്നത് അന്വേഷണ ഏജന്‍സിയെ ഞെട്ടിക്കുന്നു.
വനിതാഡോക്ടറായ ഷഹീന്‍ ഷഹീദ്, സംഘത്തലവനായ ഡോക്ടര്‍ ആദില്‍ അഹമ്മദ്, ഡോക്ടര്‍ അഹമ്മദ് സയ്യിദ്, ഡോക്ടര്‍ മുസമ്മില്‍ ഷക്കീല്‍ എന്നിവരാണ് സംഘത്തിലെ ഡോക്ടര്‍മാരായ നാല്‍വര്‍സംഘം. മാത്രമല്ല ഇവര്‍ക്ക് ഐഎസ് ഐഎസ് ഖൊറാസന്‍, ജെയ്ഷ് എ മുഹമ്മദ്, അന്‍സാര്‍ ഗസ്വാത് അല്‍ ഹിന്ദ്-എജിയുഎച്ച് (ഇന്ത്യയിലെ വിശുദ്ധയുദ്ധത്തിനുള്ള പോരാളികള്‍) തുടങ്ങി വിവിധ ഇസ്ലാമിക ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ട് താനും. ജമ്മുകശ്മീരില്‍ സ്ഫോടനം നടത്താന്‍ ആസൂത്രണം ചെയ്ത ഇവര്‍ വിവിധ സംസ്ധാനങ്ങളില്‍ നിന്നുള്ളവരാണ്. ഒരാള്‍ ഹൈദരാബാദില്‍ നിന്നുള്ളയാളാണെങ്കില്‍ ചിലര്‍ ഹരിയാനയിലെ ഫരീദാബാദില്‍ നിന്നുള്ളവരും മറ്റു ചിലര്‍ യുപിയിലും നിന്നുള്ളവരുമാണ്.
ഭീകരസംഘത്തിന്റെ പദ്ധതി തകര്‍ത്തത് കശ്മീരില്‍ ഡോക്ടറായ ആദില്‍ റാഥറിനെ യുപിയില്‍ പിടികൂടിയപ്പോള്‍
കശ്മീരില്‍ സ്ഫോടനം നടത്താനും ഭീകരാക്രമണം നടത്താനുമുള്ള സംഘത്തിന്റെ പദ്ധതി പൊളിഞ്ഞത് കശ്മീരിലെ അനന്ത്നാഗിലെ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളെജില്‍ ഡോക്ടറായ ആദില്‍ റാഥറിനെ യുപിയില്‍ നിന്നും അറസ്റ്റ് ചെയ്തതോടെയാണ്. അന്‍സാര്‍ ഗസ്വാത് അല്‍ ഹിന്ദ് ( AGUH-ഇന്ത്യയിലെ വിശുദ്ധയുദ്ധത്തിനുള്ള പോരാളികള്‍) എന്ന സംഘടനയിലും ജെയ്ഷ് എ മുഹമ്മദിലും അംഗമാണ് ഡോക്ടര്‍ ആദില്‍ റാഥര്‍. ഇയാളുടെ ഭീകരവാദവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സിസിടിവി ക്യാമറകളില്‍ പകര്‍ത്തപ്പെട്ടിരുന്നു. ഉത്തര്‍പ്രദേശിലെ ഷഹരാണ്‍പൂരില്‍ വരെ ഇയാളുടെ പ്രവര്‍ത്തനമുണ്ടായിരുന്നു.
വനിതാ ഡോക്ടര്‍ ഷഹീന്‍ ഷഹീദ്
പിടികൂടിയ നാല് പേരില്‍ ഒരാള്‍ വനിതയാണ്. ഡോക്ടര്‍ ഷഹീന്‍ ഷഹീദ്. ഹരിയാനയിലെ ഫരീദാബാദിലെ ലാല്‍ബാഗില്‍ നിന്നുള്ളവരാണ് ഇവര്‍. ഹരിയാനയിലെ ഫരീദാബാദിലുള്ള അല്‍ഫല യൂണിവേഴ്സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഡോക്ടര്‍ ഡോ. മുസമ്മലിന്റെ അടുത്ത സുഹൃത്താണ്. വനിതാ ഡോക്ടറുടെ കാറില്‍ നിന്നും റൈഫിലും തിരകളും കണ്ടെടുത്തു. വനിതാ ഡോക്ടറായ .ഷഹീന്‍ ഷഹീദ് ഉപയോഗിച്ചിരുന്ന കാര്‍ സാധരണയായി ഡോക്ടര്‍ മുസമ്മല്‍ ആയുധക്കടത്തിന് ഉപയോഗിക്കുന്ന വാഹനമാണ്.
സംഘത്തലവനാണ് ഡോക്ടര്‍ ആദില്‍ അഹമ്മദ്
ഈ സംഘത്തിന്റെ തലവന്‍ ഡോക്ടറായ ആദില്‍ അഹമ്മദാണ് ബോംബ്സ്ഫോടനം നടത്താന്‍ തുനിഞ്ഞ സംഘത്തിന്റെ നേതാവ്യ ഹരിയാനയിലെ ഫരീദാബാദിൽ തീവ്രവാദികളുമായി ബന്ധമുള്ളയാണ്. ഇയാള്‍ ജമ്മുകശ്മീരില്‍ വാടകയ്‌ക്കെടുത്ത വീട്ടില്‍ സൂക്ഷിച്ചിരുന്ന 350 കിലോഗ്രാം ആര്‍ഡിഎക്സാണ് പിടിച്ചെടുത്തത്. ജെയ്ഷ് എ മുഹമ്മദുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് ആദില്‍ അഹമ്മദിനെ പൊലീസ് കശ്മീരിലെ അനന്ത് നാഗില്‍ നിന്നും പിടികൂടിയത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് ഫരീദാബാദിലെ ഡോക്ടറുടെ വാടകമുറി പരിശോധിച്ചത്. അവിടെ നിന്നാണ് ആയുധ ശേഖരം കണ്ടെത്തിയത്. 350 കിലോ ആർഡിഎക്സ്, എകെ 47, ലൈവ് വെടിയുണ്ടകൾ എന്നിവ വീട്ടിൽ നിന്നും കണ്ടെടുത്തു. ജമ്മു കശ്മീർ പോലീസ് ആണ് ഈ റെയ്ഡ് നടത്തിയത്.
വനിതാഡോക്ടറുടെ ആത്മസുഹൃത്തായ ഡോക്ടര്‍ മുസമ്മില്‍ ഷക്കീല്‍
ഹരിയാനയില്‍ നിന്നാണ് ഡോക്ടര്‍ മുസമ്മില്‍ ഷക്കീലിനെ അറസ്റ്റ് ചെയ്തത്. കശ്മീരില്‍ അല്‍ഫലാ യൂണിവേഴ്സിറ്റിയിലെ ഡോക്ടറാണ്. ജമ്മുകശ്മീര്‍ പൊലീസും ഹരിയാന പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഡോക്ടര്‍ മുസമ്മില്‍ ഷക്കീല്‍ അറസ്റ്റിലായത്. ഹരിയാനയിലെ ഫരീദാബാദിലുള്ള ധൗജില്‍ ഡോക്ടര്‍ മുസമ്മില്‍ ഷക്കീലിന്റെ വാടകമുറിയില്‍ നിന്നും 2900 കിലോ അമോണിയം നൈട്രേറ്റ്, റൈഫിളുകള്‍, പിസ്റ്റളുകള്‍, ടൈമറുകള്‍, ബാറ്ററികള്‍ എന്നിവ കണ്ടെടുത്തു. സ്ഫോടകവസ്തുക്കള്‍ സ്യൂട്ട്കേസുകളില്‍ കുത്തിനിറച്ച നിലയിലായിരുന്നു. ഇയാള്‍ക്കും ജെയ്ഷ് എ മുഹമ്മദ് ഭീകരസംഘടനയുമായി ബന്ധമുണ്ട്. ക്രിങ്കോവ് എന്ന പേരുള്ള ആക്രമണത്തിനുപയോഗിക്കുന്ന തോക്കും 83 റൗണ്ട് തിരകളും കണ്ടെടുത്തു. ഷെല്ലിനുള്ള കവറുകളും കണ്ടെടുത്തു. ഇതത്രയും സ്വിഫ്റ്റ് കാറില്‍ നിന്നാണ് പിടികൂടിയത്. ശ്രീനഗറില്‍ നേരത്തെ ശ്രീനഗറില്‍ ജെയ്ശ് എ മുഹമ്മദ് എന്ന ഭീകരസംഘടനയെ പിന്തുണയ്‌ക്കുന്ന പോസ്റ്ററുകള്‍ ഇയാള്‍ പതിച്ചിട്ടുണ്ടെന്ന് ഫരീദാബാദിലെ പൊലീസ് കമ്മീഷണര്‍ സതേന്ദര്‍ കുമാര്‍ ഗുപ്ത പറഞ്ഞു.
ഗുജറാത്തില്‍ നിന്നും പിടികൂടിയ ഹൈദരാബാദുകാരനായ ഡോക്ടര്‍ അഹമ്മദ് സയ്യിദ്
ഗുജറാത്തിലെ ഭീകരവാദവിരുദ്ധ പൊലീസ് സംഘമാണ് ഡോക്ടര്‍ അഹമ്മദ് സയ്യിദിനെ ഗുജറാത്തില്‍ നിന്നും പിടികൂടിയത്. ഇയാള്‍ ഹൈദരാബാദുകാരനാണ്. ചൈനയില്‍ നിന്നാണ് ഇയാള്‍ എംബിബിഎസ് പഠിച്ചത്. ആവണക്കിന്റെ വിത്തില്‍ നിന്നും ഇയാള്‍ വിഷമുള്ള പ്രോട്ടീനായ റൈസിന്‍ വേര്‍തിരിച്ചെടുത്തിട്ടുണ്ട്. ഒരു ജൈവായുധം എന്ന നിലയിലാണ് ഡോക്ടര്‍ അഹമ്മദ് സയ്യിദ് ഇത് വികസിപ്പിച്ചെടുത്തത്. ഈ വിഷപ്രോട്ടീന്‍ നേരത്തെ ലഖ്നൗവിലെ ആര്‍എസ്എസ് ഓഫീസിലും ഗുജറാത്തിലെ അഹമ്മദാബാദിലെ നരോദ ഫ്രൂട്ട് മാര്‍ക്കറ്റിലും ദല്‍ഹിയിലെ ആസാദ് പൂര്‍ ചന്തയിലും പരീക്ഷിച്ചുനോക്കിയിട്ടുണ്ട്. രണ്ട് ഗ്ലോക്ക് പിസ്റ്റളുകള്‍, ഒരു ബാരെറ്റ തോക്ക്, 30 ലൈവ് കാട്രിഡ്ജുകള്‍, നാല് ലിറ്റര്‍ ജാതി എണ്ണ, എന്നിവ പിടിച്ചെടുത്തു. ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസന്റെ നേതാവ് അബു ഖാദിമുമായി ഇയാള്‍ക്ക് ബന്ധമുണ്ട്.
















