Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഭൂമിയ്‌ക്ക് ഡിജിറ്റല്‍ അസ്തിത്വം നല്‍കാന്‍ ”നക്ഷ”

ഭാരതത്തിന്റെ ചരിത്രത്തില്‍ ഉടനീളം ഭൂമി തര്‍ക്കങ്ങള്‍ പലപ്പോഴും അസമത്വം, സംഘര്‍ഷം, കാലതാമസം എന്നിവയ്‌ക്ക് കാരണമായിട്ടുണ്ട് - എന്നാല്‍ ഭൂഭരണ സംവിധാനത്തെ സുതാര്യവും കാര്യക്ഷമവും പൗരകേന്ദ്രീകൃതവുമാക്കി മാറ്റുന്നതിലൂടെ നക്ഷ പദ്ധതി ആ പാരമ്പര്യത്തെ പരിവര്‍ത്തനം ചെയ്യുന്നു.

ശിവരാജ് സിങ് ചൗഹാന്‍ by ശിവരാജ് സിങ് ചൗഹാന്‍
Nov 10, 2025, 03:01 pm IST
in Vicharam, Main Article

എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും വികസിതവുമായ ഭാവി വിഭാവനം ചെയ്യുന്ന ഭാരതത്തെ സംബന്ധിച്ചിടത്തോളം, അതിന് ശക്തമായ അടിത്തറയായി വര്‍ത്തിക്കുന്നത് ഭൂമിയാണ്. വീടായാലും, കൃഷിയിടമായാലും, കടയായാലും, എന്തിന് സ്മാര്‍ട്ട് സിറ്റി സ്വപ്‌നമായാലും – ഭൂമിയെ അടിസ്ഥാനമാക്കിയാണ് എല്ലാത്തരം വികസനപ്രവര്‍ത്തനങ്ങളും മുന്നോട്ട് പോകുന്നത്. എന്നാല്‍, കാലങ്ങളായി, നമ്മുടെ ഭൂരേഖകള്‍ അപൂര്‍ണ്ണവും, ആശയക്കുഴപ്പമുണ്ടാക്കുന്നതും, പലപ്പോഴും തര്‍ക്കങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതുമാണ് എന്നതാണ് യാഥാര്‍ത്ഥ്യം. തത്ഫലമായി, സ്വത്ത് വാങ്ങുന്നതിലും, ഭൂമിയുടെ അവകാശം നേടുന്നതിലും, വായ്‌പകള്‍ ലഭിക്കുന്നതിലും, സര്‍ക്കാര്‍ പദ്ധതികളിലേക്കുള്ള പ്രവേശനത്തിലും പൗരന്മാര്‍ കാര്യമായ വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നു.

ദീര്‍ഘകാലമായുള്ള ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാര്‍ഗ്ഗനിര്‍ദേശപ്രകാരം, ഗ്രാമവികസന മന്ത്രാലയത്തിന് കീഴിലുള്ള ഭൂവിഭവ വകുപ്പ് നക്ഷ (നാഷണല്‍ ജിയോസ്‌പേഷ്യല്‍ നോളജ്-ബേസ്ഡ് ലാന്‍ഡ് സര്‍വ്വെ ഓഫ് അര്‍ബന്‍ ഹാബിറ്റേഷന്‍സ്) പദ്ധതി ആരംഭിച്ചു. ഭാരതത്തിലെ ഭൂപരിപാലനം, ഭരണ നിര്‍വ്വഹണം, രേഖകള്‍ സൂക്ഷിക്കല്‍ എന്നിവ പരിവര്‍ത്തനം ചെയ്യാന്‍ ലക്ഷ്യമിട്ടുള്ള ഒരു സംരംഭമാണിത്. പൗരന്മാരുടെ ജീവിതം സുഗമമാക്കുകയും, പട്ടണങ്ങളുടെയും നഗരങ്ങളുടെയും വികസനം ത്വരിതപ്പെടുത്തുകയും ചെയ്യുന്ന സുതാര്യവും ഡിജിറ്റല്‍, അധിഷ്ഠിതവുമായ ഒരു ഭൂരേഖാ സംവിധാനം ഈ പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെടുന്നു.

കാലങ്ങളായി, കടലാസ് അടിസ്ഥാനമാക്കിയുള്ള പ്രക്രിയയാണ് ഭാരതത്തിലെ ഭൂമി രജിസ്‌ട്രേഷന്‍. വില്‍പ്പന രേഖകള്‍, സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ ഫീസ്, ഭൂരേഖാ പരിശോധന, താലൂക്ക് തല സമര്‍പ്പണങ്ങള്‍ എന്നിങ്ങനെ മുഴുവന്‍ സംവിധാനവും പൗരന്മാരെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം പ്രയാസമേറിയതാണ്. പഴയ രജിസ്റ്ററുകളും ഫയലുകളും, പിശകുകള്‍ക്കും കൃത്രിമത്വത്തിനും സാധ്യതയുള്ളവ മാത്രമല്ല, പല തര്‍ക്കങ്ങളുടെയും മൂലകാരണമായി മാറിയിട്ടുണ്ട്. വ്യക്തതയില്ലാത്ത സ്വത്ത് രേഖകള്‍ ബാങ്കുകളില്‍ നിന്ന് വായ്‌പ ലഭിക്കാനുള്ള സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നു. അനന്തരാവകാശ പ്രക്രിയയും ഉടമസ്ഥാവകാശം നിയമവിധേയമാക്കുന്നതും പലപ്പോഴും കോടതികളില്‍ വര്‍ഷങ്ങളോളം കുടുങ്ങിക്കിടക്കുന്നു. തെറ്റായ അളവുകള്‍, അവ്യക്തമായ അതിരുകള്‍, പ്രാദേശിക രാഷ്‌ട്രീയ ഇടപെടല്‍ എന്നിവ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കുന്നു. അതുകൊണ്ടാണ് കോടിക്കണക്കിന് ഭാരതീയരെ സംബന്ധിച്ചിടത്തോളം സുരക്ഷയുടെ ഉറവിടമായി മാറേണ്ട ഭൂമി അപകടസാധ്യതയുടെ സ്രോതസ്സായി അവശേഷിക്കുന്നത്.

നക്ഷ: ഡിജിറ്റല്‍ സുതാര്യതയിലേക്കുള്ള ചുവടുവയ്‌പ്പ്

കൃത്യതയോടെയും ഡിജിറ്റലായും ഭൂരേഖകള്‍ നിര്‍മ്മിക്കുന്നതിന്, ഡ്രോണ്‍ സര്‍വേകള്‍, ഏചടട മാപ്പിംഗ്, ഏകട ഉപകരണങ്ങള്‍ തുടങ്ങിയ നൂതന സാങ്കേതികവിദ്യകള്‍ നക്ഷ പ്രയോജനപ്പെടുത്തുന്നു. ഈ സംരംഭത്തിന് കീഴില്‍, പൗരന്മാര്‍ക്ക് സര്‍ക്കാര്‍ അംഗീകാരമുള്ള ഡൃജൃീ (നഗര സ്വത്ത് ഉടമസ്ഥാവകാശ രേഖ) കാര്‍ഡ് ലഭിക്കും. ഇത് സ്വത്ത് ഇടപാടുകള്‍ ലളിതമാക്കാനുതകുന്ന ഉടമസ്ഥാവകാശത്തിന്റെ ഡിജിറ്റല്‍ പ്രമാണമാണ്. നക്ഷ ഉപയോഗിച്ച്. ഉടമസ്ഥാവകാശം സാധൂകരിക്കുന്നതിന് ജനങ്ങള്‍ക്ക് കടലാസ് കെട്ടുകളെയോ ഇടനിലക്കാരെയോ ആശ്രയിക്കേണ്ടി വരുന്നില്ല. അതേസമയം വായ്‌പകള്‍ നേടുക, വില്‍പ്പന പൂര്‍ത്തിയാക്കുക, അനന്തരാവകാശം നേടുക, തര്‍ക്കങ്ങള്‍ പരിഹരിക്കുക എന്നിവ ചടുലവും സുതാര്യവുമായി മാറുന്നു. ആത്യന്തികമായി, നക്ഷ ഒരു സാങ്കേതിക പരിഷ്‌കരണമെന്നതിലുപരി – പൗര ശാക്തീകരണം, സമത്വം, ഭൂവുടമസ്ഥതയില്‍ നിയമപരമായ ഉറപ്പ് എന്നിവയിലേക്കുള്ള സുപ്രധാന ചുവടുവയ്‌പ്പാണ്.

ദീര്‍ഘകാലമായി, കാലഹരണപ്പെട്ടതോ അപൂര്‍ണ്ണമോ ആയ ഭൂരേഖകളെ ആശ്രയിച്ചിരുന്ന പൗരന്മാര്‍ക്കാണ് നക്ഷ പദ്ധതി പ്രധാനമായും പ്രയോജനം ചെയ്യുന്നത്. മുനിസിപ്പാലിറ്റികള്‍ക്കും തദ്ദേശ കൗണ്‍സിലുകള്‍ക്കും വ്യക്തവും കൃത്യവുമായ ജിയോസ്‌പേഷ്യല്‍ ഡാറ്റയിലേക്ക് പ്രവേശനം ലഭിക്കുന്നു. ഇത് തീരുമാനമെടുക്കല്‍ പ്രക്രിയ ലളിതമാക്കുകയും സുതാര്യത സാധ്യമാക്കുകയും ചെയ്യുന്നു. പൗരന്മാര്‍ക്ക് കരട് ഭൂപടങ്ങള്‍ ഓണ്‍ലൈനായി കാണാനും എതിര്‍പ്പുകള്‍ ഉന്നയിക്കാനും കഴിയും. ഇത് പ്രക്രിയയില്‍ പൊതുജനപങ്കാളിത്തം ഉറപ്പാക്കുന്നു. നഗര ആസൂത്രണത്തിന്റെയും അടിസ്ഥാന സൗകര്യ രൂപകല്‍പ്പനയുടെയും കൃത്യതയും വേഗതയും മെച്ചപ്പെടുത്തുന്നതിനൊപ്പം, ഈ ഡിജിറ്റല്‍ സംവിധാനം നികുതി സംവിധാനത്തെ നീതിയുക്തവും സുതാര്യവുമാക്കുന്നു. ചുരുക്കി പറഞ്ഞാല്‍, ഒരു കാലത്ത് പൊടിപിടിച്ച രജിസ്റ്ററുകളില്‍ കൈയെഴുത്തായി മാത്രം നിലനിന്നിരുന്ന രേഖകള്‍ ഇപ്പോള്‍ വര്‍ണ്ണാഭവും, സംവേദനാത്മകവും സുതാര്യവുമായ ഡിജിറ്റല്‍ ഭൂപടങ്ങളായി മാറിയിരിക്കുന്നു. ആധുനികവും ഡാറ്റാധിഷ്ഠിതവുമായ ഭരണനിര്‍വ്വഹണത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്‌പ്പായി ഇത് അടയാളപ്പെടുത്തപ്പെടുന്നു.

വ്യക്തിഗത ഉടമസ്ഥതയ്‌ക്കും ഭരണപരമായ കാര്യക്ഷമതയ്‌ക്കും അപ്പുറം, ദുരന്തനിവാരണത്തിനും നഗര ആസൂത്രണത്തിനും ഉള്ള ഒരു നിര്‍ണ്ണായക ഉപാധിയായി ഉയര്‍ന്നുവരുന്ന നക്ഷ പദ്ധതി, പ്രളയ സാധ്യതയുള്ള മേഖലകളെ തിരിച്ചറിയാന്‍ സഹായിക്കുന്നു. ഒപ്പം, ചുഴലിക്കാറ്റുകള്‍, ഭൂകമ്പങ്ങള്‍, അഗ്‌നിബാധ എന്നിവയുണ്ടാകുമ്പോള്‍, രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും കാലവിളംബമില്ലാതെ ആരംഭിക്കാന്‍ ഇത് സഹായകമാകുന്നു. പരിശോധിച്ചുറപ്പിച്ച ഡിജിറ്റല്‍ ഉടമസ്ഥാവകാശ രേഖകള്‍ നഷ്ടപരിഹാരവും സഹായവും ശരിയായ ഗുണഭോക്താക്കളിലേക്ക് ദ്രുതഗതിയില്‍ എത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയും, ദുരന്താനന്തര പുനരധിവാസം കൂടുതല്‍ കാര്യക്ഷമമാക്കുകയും ചെയ്യുന്നു. മാത്രമല്ല, സന്തുലിതവും സുസ്ഥിരവുമായ അടിസ്ഥാന സൗകര്യ വികസനം പ്രോത്സാഹിപ്പിക്കുന്നതിലൂടെ നക്ഷ ദീര്‍ഘകാല നഗര പ്രതിരോധശേഷിയെ പിന്തുണയ്‌ക്കുന്നു.

പ്രവാസി ഭാരതീയര്‍ക്കുള്ള ദിവ്യാംഗരടക്കമുള്ള ദുര്‍ബല വിഭാഗങ്ങള്‍ക്കും, നക്ഷ സുരക്ഷയും പ്രവേശനക്ഷമതയും ഉറപ്പാക്കുന്നു- സ്വത്ത് രേഖകള്‍ ഓണ്‍ലൈനായി കാണാനും പരിശോധിക്കാനും നക്ഷ അവരെ പ്രാപ്തരാക്കുന്നു. ചതിയും കൈയേറ്റങ്ങളും മൂലമുള്ള അപകടസാധ്യത കുറയ്‌ക്കുന്നു. സര്‍ക്കാര്‍ ഓഫീസുകളില്‍ അടിയ്‌ക്കടിയുള്ള സന്ദര്‍ശനം കൂടാതെ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭിക്കുന്നു. ചുരുക്കി പറഞ്ഞാല്‍, നക്ഷ കേവലമൊരു സാങ്കേതിക പരിഷ്‌കരണം മാത്രമല്ല, ഇന്ത്യയുടെ ഭൂമിയിലും ഭാവിയിലും പങ്കാളിത്തമുള്ള ലോകമെമ്പാടുമുള്ള പൗരന്മാര്‍ക്ക് വിശ്വാസത്തിന്റെയും ശാക്തീകരണത്തിന്റെയും പ്രതീകമാണ്.

വികസിത ഭാരതത്തിന്റെ അടിത്തറ

ഭാരതത്തിന്റെ ചരിത്രത്തില്‍ ഉടനീളം ഭൂമി തര്‍ക്കങ്ങള്‍ പലപ്പോഴും അസമത്വം, സംഘര്‍ഷം, കാലതാമസം എന്നിവയ്‌ക്ക് കാരണമായിട്ടുണ്ട് – എന്നാല്‍ ഭൂഭരണ സംവിധാനത്തെ സുതാര്യവും കാര്യക്ഷമവും പൗരകേന്ദ്രീകൃതവുമാക്കി മാറ്റുന്നതിലൂടെ നക്ഷ പദ്ധതി ആ പാരമ്പര്യത്തെ പരിവര്‍ത്തനം ചെയ്യുന്നു. സ്മാര്‍ട്ട് സിറ്റികള്‍, പിഎം ഗതി ശക്തി, പിഎം സ്വനിധി തുടങ്ങിയ ദേശീയ ദൗത്യങ്ങളുമായി സമന്വയിപ്പിക്കുന്നതിലൂടെ നക്ഷ രാജ്യത്തിന്റെ ഭാവി വികസനത്തിലെ സുപ്രധാന ഘടകമായി മാറുകയാണ്.

ഇത് തദ്ദേശ ഭരണനിര്‍വ്വഹണത്തെ ശക്തിപ്പെടുത്തുക മാത്രമല്ല, പൗര പങ്കാളിത്തം, ശാക്തീകരണം, സാമ്പത്തിക വളര്‍ച്ച എന്നിവ പ്രോത്സാഹിപ്പിക്കുകയും കൂടുതല്‍ നിക്ഷേപത്തിനും തൊഴിലവസര സൃഷ്ടിക്കും വഴിയൊരുക്കുകയും ചെയ്യുന്നു. സര്‍വ്വോപരി, ഭൂമി കേവലമൊരു ഭൗതിക ആസ്തിയല്ല – അത് ഓരോ പൗരന്റെയും വ്യക്തിത്വവും പൈതൃകവുമാണ്. പതിറ്റാണ്ടുകളായി, ഈ പൈതൃകം ക്രമക്കേടും അഴിമതിയും കൊണ്ട് മൂടപ്പെട്ടിരുന്നു, എന്നാല്‍ നക്ഷ വിശ്വാസത്തിന്റെയും സുതാര്യതയുടെയും സമത്വത്തിന്റെയും അമൃത കാലത്തിന് നാന്ദി കുറിക്കുന്നു. സുരക്ഷിതവും പരിശോധിച്ചുറപ്പിച്ചതുമായ ഡിജിറ്റല്‍ ഭൂരേഖകളിലൂടെ, പൗരന്മാര്‍ സ്വന്തം സ്വപ്‌നങ്ങളുടെ താക്കോല്‍ സ്വന്തമാക്കിയിരിക്കുന്നു – ഇതിലൂടെ ഭാരതത്തെ കൂടുതല്‍ നീതിയുക്തവും സുതാര്യവും വികസിതവുമായ ഭാവിയിലേക്ക് നയിക്കുന്നു.

 

Tags: Land as foundationIncomplete land recordsindiahousesmart cityshopFARMdevelopment activitiesInclusive and developed future
ശിവരാജ് സിങ് ചൗഹാന്‍
ശിവരാജ് സിങ് ചൗഹാന്‍
കേന്ദ്ര കൃഷി, കര്‍ഷകക്ഷേമ, ഗ്രാമവികസന മന്ത്രി [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

Vicharam

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

India

ഏത് വ്യോമ പ്രതിരോധത്തെയും തകർക്കാൻ ശേഷി ; ഇസ്രായേലിന്റെ ROCKS മിസൈൽ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ

India

ഇന്ത്യൻ കപ്പലുകൾക്ക് വീണ്ടും ഇറാന്റെ പച്ചക്കൊടി : 80,800 മെട്രിക് ടൺ ക്രൂഡ് ഓയിലുമായി ജഗ് ലാഡ്കി ടാങ്കർ മുന്ദ്ര തുറമുഖത്തെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.