കൊച്ചി : തമിഴ്‌നാട് ,കര്‍ണാടക സംസ്ഥാനങ്ങളുടെ നികുതി പിരിവില്‍ പ്രതിഷേധിച്ച് കേരളത്തില്‍ നിന്നുളള അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ തിങ്കളാഴ്ച മുതല്‍ പണിമുടക്കും. തിങ്കളാഴ്ച വൈകിട്ട് 6 മണി മുതല്‍ കര്‍ണാടകയിലേക്കും ചെന്നൈയിലേക്കുമുള്ള സര്‍വീസ് നിര്‍ത്തിവെയ്‌ക്കാനാണ് തീരുമാനം. സാമ്പത്തിക നഷ്ടം സഹിക്കാന്‍ കഴിയുന്നില്ലെന്ന് വാഹന ഉടമകള്‍ പറഞ്ഞു.
ടൂറിസ്റ്റ് ബസുകള്‍ക്ക് അന്യായമായി പിഴ ചുമത്തുകയും നികുതി ഈടാക്കുകയും ചെയ്യുന്നുവെന്ന് വാഹന ഉടമകള്‍ പറയുന്നു. ഇതിനെതിരെ നടപടി ഉണ്ടാകണമെന്നാണ് വാഹന ഉടമകളുടെ ആവശ്യം.
അഖിലേന്ത്യ പെര്‍മിറ്റുണ്ടായിട്ടും തമിഴ്‌നാട്ടിലും കര്‍ണാടകയിലുമടക്കം അന്യായമായ നികുതി ചുമത്തുകയാണ്. കേരളത്തില്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളില്‍ നിന്നായി ബെംഗളൂരുവിലേക്കടക്കം നിരവധി സ്വകാര്യ ബസുകളാണ് സര്‍വീസ് നടത്തുന്നത്.
















