തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി ഇന്നലെ സംസ്ഥാനവ്യാപകമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ 1700 പേരെ പരിശോധനയ്‌ക്ക് വിധേയമാക്കിയതായി പൊലീസ്. 144 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 156 പേര്‍ അറസ്റ്റിലായി.എം.ഡി.എം.എ , കഞ്ചാവ്, കഞ്ചാവ് ബീഡി എന്നിവ പിടിച്ചെടുത്തു. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് നിയമനടപടി സ്വീകരിക്കുന്നതിനാണ് ഓപ്പറേഷന്‍ ഡി-ഹണ്ട് നടത്തുന്നത്. പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.
















