കൊച്ചി ; വന്ദേഭാരതില്‍ ആര്‍ എസ് എസ് ഗണഗീതം ആലപിച്ച വീഡിയോ സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത സംഭവം അത്ര നിഷ്‌കളങ്കമായി കാണാന്‍ കഴിയില്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്.
ശാഖ ആരംഭിക്കുമ്പോള്‍ അവര്‍ പാടുന്ന ഗാനം ഈ രാജ്യത്തിന്റെ ദേശീയഗാനത്തിന് പകരം വെക്കാന്‍ ഒരു ആര്‍എസ്എസിനെയും അനുവദിക്കില്ല . ഇതിനെതിരെ ഡിവൈഎഫ്‌ഐ ശക്തമായി പ്രതിഷേധിക്കുമെന്നും ആര്‍എസ്എസ് വത്കരണത്തിനെതിരായുള്ള സമരം രാജ്യവ്യാപകമായി ഡിവൈഎഫ്‌ഐ ശക്തിപ്പെടുത്തുമെന്നും ആര്‍എസ്എസിനെതിരായുള്ള ആശയപരമായ ‘സമരം തുടരുമെന്നും സനോജ് പറഞ്ഞു.
















