തിരുവനന്തപുരം: ശമ്പള കുടിശ്ശിക ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം തുടരുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരെ ചര്‍ച്ചയ്‌ക്ക് വിളിച്ച് ആരോഗ്യമന്ത്രി. സമരം ശക്തമാക്കുമെന്നും 13 ന് ഒപി. ബഹിഷ്‌കരിക്കുമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കിയ സാഹചര്യത്തിലാണിത്. നാളെ ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ആരോഗ്യ മന്ത്രിയുടെ ചേമ്പറിലാണ് ചര്‍ച്ച നടത്തുക.
ചര്‍ച്ചയില്‍ അനുഭാവപൂര്‍ണ്ണമായ സമീപനം ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്ന് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ജൂലായ് ഒന്ന് മുതല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ സമരത്തിലാണ്.
















