കൊച്ചി: കോതമംഗലത്ത് വിദ്യാര്‍ഥിനിയെ കോളേജ് ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. മാങ്കുളം മുനിപ്പാറ സ്വദേശിനിയും നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി കോളേജിലെ ഒന്നാം ബിബിഎ വിദ്യാര്‍ത്ഥിനിയുമായ നന്ദന ഹരി(19)യാണ് മരിച്ചത്.
രാവിലെ മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ ആയിരുന്നു മൃതദേഹം കണ്ടത്. മകള്‍ വെള്ളിയാഴ്ച രാത്രി വിളിച്ചിരുന്നുവെന്നും അസ്വാഭാവികമായി ഒന്നും സംസാരത്തില്‍ ഉണ്ടായിരുന്നില്ലെന്നും വീട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഫീസ് അടയ്‌ക്കാന്‍ 35000 രൂപ അയച്ചിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്‌റെ ആവശ്യം.
















