പാലക്കാട്: ഡ്രൈവര്‍മാരുടെ സുരക്ഷക്കായി സ്മാര്‍ട്ട് സേഫ് ഡ്രൈവിങ് സിസ്റ്റവുമായി തൃശൂര്‍ കുട്ടനെല്ലൂര്‍ സെന്റ് അഗസ്സിന്‍ എച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളായ വി.എ. അനന്തകൃഷ്ണനും ആദിദേവ് ഗീരിഷും. ഡ്രൈവര്‍, സീറ്റില്‍ നിന്ന് താഴേക്ക് വീഴുകയോ അബോധാവസ്ഥയിലാവുകയോ ചെയ്യുകയാണെങ്കില്‍, വാഹനം സ്വയം പോലീസിനും സമീപവാസികളേയും വിവരമറിയിക്കും.
ഇതുകൂടാതെ ഇടതുഭാഗത്തോട് ചേര്‍ത്ത് വാഹനം പാര്‍ക്ക് ചെയ്യുകയും, അലാറം ശബ്ദം മുഴുങ്ങുകയും ചെയ്യും. ഈ സാങ്കേതികവിദ്യ പലരാജ്യങ്ങളിലും പരീക്ഷണാടിസ്ഥാനത്തില്‍ വിജയിച്ചിട്ടുണ്ടെങ്കിലും പൂര്‍ണമായും അംഗീകാരം ലഭിച്ചിട്ടില്ല.
ഇതാണ് ഈ രണ്ടുമിടുക്കന്മാര്‍ സ്വയം വികസിപ്പിച്ചെടുത്തത്. ഇക്കഴിഞ്ഞ വിഷുവിന് തോന്നിയ ആശയമാണ് സംസ്ഥാന ശാസ്ത്രോത്സവത്തില്‍ വര്‍ക്കിങ് വിഭാഗത്തില്‍ എത്തിച്ചത്. ഇവര്‍ കാറിന്റെ സെന്‍സറുകളെ കുറിച്ചും ഡ്രൈവര്‍മാര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്നുണ്ടായ ദുരന്തങ്ങളെക്കുറിച്ചും പരീക്ഷണം നടത്തുകയാണ്. ജപ്പാന്‍ കമ്പനി വാണിജ്യാടിസ്ഥാനത്തില്‍ ഏകദേശം രണ്ടു ലക്ഷം രൂപയോളം ചിലവഴിച്ചുണ്ടാക്കിയ അതേ സാങ്കേതിക വിദ്യ കുറഞ്ഞ ചെലവില്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് ഇവര്‍ പറയുന്നത്.
















