തിരുവനന്തപുരം: കോവളം കടല്‍ത്തീരത്ത് വിദേശ വനിതക്ക് തെരുവുനായയുടെ കടിയേറ്റു. റഷ്യാക്കാരി പൗളിനയ്‌ക്കാണ് നായയുടെ കടിയേറ്റത്
കോവളം ബീച്ചിലൂടെ നടക്കുന്നതിനിടെ തെരുവുനായ പൗളിനയുടെ വലതുകണങ്കാലിന് കടിച്ചു. വിഴിഞ്ഞം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയ പൗളിനയെ തുടര്‍ ചികിത്സയ്‌ക്കായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു.
ലൈഫ് ഗാര്‍ഡ് ഉള്‍പ്പെടെ മൂന്ന് പേരെ ഇതേ നായ കടിച്ച് പരുക്കേല്‍പ്പിച്ചിരുന്നു. ബീച്ചിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്ല്യം രൂക്ഷമാണെന്നും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്.
















