തിരുവനന്തപുരം: വെഞ്ഞാറമൂട് കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേയ്‌ക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്.കാര്‍ ഡ്രൈവര്‍ കല്ലറ കുറ്റിമൂട് സ്വദേശി നിസാമുദീന് തലയ്‌ക്ക് ഏറ്റ പരിക്ക് ഗുരുതരം. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗോകുലം മെഡിക്കല്‍ കോളേജ് റോഡിലായിരുന്നു അപകടം.നിയന്ത്രണം വിട്ട കാര്‍ വീടിന്റെ മതില്‍ തകര്‍ത്ത് 20 അടി താഴ്ചയിലേയ്‌ക്ക് തലകീഴായി മറിഞ്ഞു.
ഗോകുലം മെഡിക്കല്‍ കോളേജില്‍ ഡോക്ടറെ കൊണ്ടു വിട്ട ശേഷം മടങ്ങുമ്പോഴായിരുന്നു കാര്‍ അപകടത്തില്‍പ്പെട്ടത്.















