ഗോവ:കേന്ദ്രഭരണപ്രദേശങ്ങളായ ദാമന്‍, ദിയു, ദാദ്ര ആന്‍റ് നാഗര്‍ഹാവേലിയിലെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപി തൂത്തുവാരി. ആകെയുള്ള 96 സീറ്റുകളില്‍ 91ഉം ബിജെപി ജയിച്ചു. പടിഞ്ഞാറന്‍ ഇന്ത്യയില്‍ മഹാരാഷ്‌ട്രയ്‌ക്കും ഗുജറാത്തിനും ഇടയിലാണ് ദാമന്‍, ദിയു, ദാദ്ര ആന്‍റ് നാഗര്‍ ഹാവേലി കേന്ദ്രഭരണപ്രദേശം. നേരത്തെ ദാമന്‍ ദിയുവും ദാദ്ര ആന്‍റ് നാഗര്‍ ഹാവേലിയും രണ്ട് വ്യത്യസ്തകേന്ദ്രഭരണപ്രദേശമായിരുന്നു. പിന്നീട് ഇവ ലയിപ്പിച്ചു.
ദാമന്‍ ജില്ലാ പഞ്ചായത്തില്‍ ആകെ 16 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 15ഉം ബിജെപി തൂത്തുവാരി. ദാമനിലെ മുനിസിപ്പല്‍ കൗണ്‍സിലിലാകട്ടെ 15ല്‍ 14ഉം ബിജെപി സ്വന്തമാക്കി. ദിയുവിലാകട്ടെ ജില്ലാ പഞ്ചായത്തില്‍ എട്ടില്‍ എട്ടും ബിജെപി സ്വന്തമാക്കി.
ദാദ്ര ആന്‍റ് നാഗര്‍ഹാവേലി ജില്ലാ പഞ്ചായത്തില്‍ 26 സീറ്റുകളില്‍ 24ഉം ബിജെപി നേടി. മുനിസിപ്പല്‍ കൗണ്‍സിലിലാകട്ടെ 15ല്‍ 15സീറ്റുകളും ബിജെപി നേടി. ആകെ നേടിയ വിജയത്തില്‍ 75 ശതമാനവും എതിരില്ലാതെയാണ് ബിജെപി സ്വന്തമാക്കിയത്.
അതേ സമയം നാണം കെട്ട തോല്‍വി പിണഞ്ഞതോടെ ബിജെപി തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന വിമര്‍ശനമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്.
















