കൊച്ചി : ഇന്ത്യയെ തകർക്കുന്ന തീവ്രവാദത്തിന് കൂട്ടു നിൽക്കാൻ തനിക്കാകില്ലെന്ന് ഡോക്ടർ . ടിപി സെൻ കുമാർ . സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
‘ തീവ്രവാദത്തിന് നേരെ കണ്ണടയ്‌ക്കുന്നത് എന്റെ രാജ്യത്തിനെ വിൽക്കുന്നതിന് തുല്യമാണ് . അത് എനിക്ക് കഴിയില്ല. അതിന് നമ്മൾ തയ്യാറല്ല .അതിനു നേരെ കണ്ണടയ്‌ക്കാൻ കഴിയില്ല. ഇതിന്റെ റിപ്പോർട്ടുകൾ ഞാൻ സർവീസിൽ ഇരുന്നപ്പോൾ സർക്കാരിന് നൽകിയിട്ടുണ്ട് . പല റിപ്പോർട്ടുകളും ഹൈക്കോടതിയിലും നൽകിയിട്ടുണ്ട്. അതിന് ആര് എന്തു പറഞ്ഞാലും എനിക്ക് എന്റെ രാജ്യമാണ് വലുത്. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്‌ച്ചയുമില്ല.
കേരളത്തിലെ ജനസംഖ്യയിലെ അതിതീവ്രമായ രീതിയിലാണ് വ്യത്യാസമുണ്ടാകുന്നത് . അതിനെ പറ്റി പറയുമ്പോൾ വിമർശിച്ച് കാര്യമില്ല . സത്യം പറയാൻ പാടില്ല. അതാണ് പലരും ലക്ഷ്യം വയ്‌ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
















