വാഷിംഗ്ടൺ : മാറാ രോഗങ്ങള്‍ ഉള്ളവര്‍ക്ക് വിസയും ഗ്രീന്‍ കാര്‍ഡും നിഷേധിക്കാന്‍ അമേരിക്ക ഒരുങ്ങുന്നു. ഇതുസംബന്ധിച്ച ഉത്തരവും പുറത്തിറങ്ങി. ആരോഗ്യപരിപാലനത്തിനായി നല്ല തുക ചെലവാകുമെന്ന് ഉറപ്പുള്ളവര്‍ക്ക് വീസ അനുവദിക്കേണ്ടെന്നാണ് ഉത്തരവിലുള്ളത്. ആരോഗ്യകാരണങ്ങളില്‍ റിസ്ക് എടുക്കേണ്ടെന്ന് എംബസികള്‍ക്കും കോൺസുലാര്‍ ഓഫിസുകള്‍ക്കും ട്രംപ് ഭരണകൂടം കര്‍ശന നിര്‍ദേശം നല്‍കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഹൃദ്രോഗം, പ്രമേഹം എന്നിവയ്‌ക്ക് പുറമെ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍, കാന്‍സറുകള്‍, ദഹന സംബന്ധമായ പ്രശ്നങ്ങള്‍, നാഡികളുമായി ബന്ധപ്പെട്ട തകരാറുകള്‍ ഉള്ളവര്‍, മാനസിക ആരോഗ്യ നില ബുദ്ധിമുട്ടിലുള്ളവര്‍ എന്നിവര്‍ക്കെല്ലാം ‘വിലക്ക്’ വീഴും.
പൊണ്ണത്തടിയുള്ളവരെയും വിശദമായി പരിശോധിച്ച ശേഷം മാത്രം യുഎസിലേക്ക് കടത്തിയാല്‍ മതിയെന്നാണ് ഉദ്യോഗസ്ഥരോട് പറഞ്ഞിരിക്കുന്നത്. പൊണ്ണത്തടിയുള്ളവര്‍ക്ക് ക്രമേണെ ആസ്ത്മ, ഉറക്കക്കുറവ്, രക്തസമ്മര്‍ദം എന്നിവ ഉണ്ടായേക്കാമെന്നും ചട്ടത്തില്‍ പറയുന്നു.
ആരോഗ്യമില്ലാത്ത വ്യക്തികള്‍ യുഎസിലേക്ക് എത്തിയാല്‍ അത് രാജ്യത്തിന് ബാധ്യതയാകുമെന്നും അത് ഒഴിവാക്കണമെന്നുമാണ് നിര്‍േദേശം.വ്യാഴാഴ്ച മുതലാണ് പുതിയ മാര്‍ഗനിര്‍ദേശം വീസ ഓഫിസുകളിലേക്ക് കൈമാറിയത്.
പുതുക്കിയ ചട്ടം വിദ്യാര്‍ഥികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ബാധകമാണോ എന്നതില്‍ വ്യക്തത വന്നിട്ടില്ല. സാങ്കേതികമായി എല്ലാ വീസ അപേക്ഷകര്‍ക്കും ബാധകമാണെന്നാണ് കരുതുന്നത്. ഇത് കേരളത്തിലേതടക്കം പല പ്രമുഖരുടെയും ചികിത്സയെ ട്രമ്പിന്റെ നയം ബാധിക്കുമെന്നാണ് സൂചന.
















