ശ്രീനഗർ : ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിൽ നിയന്ത്രണ രേഖയ്‌ക്ക് സമീപം സുരക്ഷാ സേന പാകിസ്ഥാനിൽ നിന്നുള്ള നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി രണ്ട് ഭീകരരെ വധിച്ചു. കരസേനയും മറ്റ് സുരക്ഷാ സേനകളും കേരൻ സെക്ടറിൽ നടത്തിയ സംയുക്ത ഓപ്പറേഷനായ ഓപ്പറേഷൻ പിംപിളിന്റെ ഭാഗമായാണ് ഏറ്റുമുട്ടൽ നടന്നത്.
ചിനാർ കോർപ്‌സിന്റെ പറയുന്നത് അനുസരിച്ച് രഹസ്യാന്വേഷണ ഏജൻസികളുടെ പ്രത്യേക വിവരത്തെത്തുടർന്ന് സുരക്ഷാ സേന പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചുവെന്നാണ്. തുടർന്ന് ഈ തിരച്ചിലിൽ സൈനികർ സംശയാസ്പദമായ ഭീകരരുടെ നീക്കങ്ങൾ കാണാൻ കഴിഞ്ഞു.
കീഴടങ്ങാൻ സൈന്യം തീവ്രവാദികൾക്ക് മുന്നറിയിപ്പ് നൽകിയെങ്കിലും അവർ വെടിവച്ചു. പിന്നീട് സുരക്ഷാ സേന നിയന്ത്രണം ഏറ്റെടുത്ത് തിരിച്ചടിച്ചു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികളും കൊല്ലപ്പെടുകയായിരുന്നു.
















