Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ദിനനാഥ് ബത്രാജി: ദേശീയ വിദ്യാഭ്യാസത്തിനായി സമര്‍പ്പിക്കപ്പെട്ട മാതൃകാ ജീവിതം

ദിനനാഥ് ബത്രാജി വിട പറഞ്ഞിട്ട് ഒരു വര്‍ഷം

എ. വിനോദ് by എ. വിനോദ്
Nov 8, 2025, 02:09 pm IST
in Article

ദേശീയ വിദ്യാഭ്യാസത്തെ സംബന്ധിച്ചുള്ള ഏത് ചര്‍ച്ചയിലും ഉയര്‍ന്നു കേള്‍ക്കുന്ന പേരാണ് ദിനനാഥ് ബത്രയുടേത്. ഭാരതീയ ചിന്തയ്‌ക്കും നമ്മുടെ ദേശീയ ആവശ്യങ്ങള്‍ക്കും വികസനത്തിനും വേണ്ട ആധുനിക വിദ്യാഭ്യാസം എന്ന ആശയം ആവിഷ്‌കരിക്കുന്നതിനും മാതൃക സൃഷ്ടിക്കുന്നതിനുമായി ജീവിതം സമര്‍പ്പിച്ച തപസ്വിയായിരുന്നു ദിനനാഥ് ബത്ര എന്ന ബത്രാജി. കുരുക്ഷേത്ര ഗീതാവിദ്യാലയത്തിന്റെ സ്ഥാപനം മുതല്‍ അദ്ധ്യാപകനായും പ്രധാനാദ്ധ്യാപകനായും അദ്ദേഹം ഗുരുജി ഗോള്‍വല്‍ക്കറുടെ വിദ്യാഭ്യാസ ചിന്തകള്‍ക്ക് ചിറകേകി. ഹരിയാന വിദ്യാഭ്യാസ വകുപ്പിലും വിദ്യാഭാരതിയിലും വിവിധ ചുമതലകള്‍ വഹിച്ച ബത്രാജി വിശ്രമം എന്തെന്ന് അറിഞ്ഞിട്ടില്ല.

അറുപത് വയസ്സുവരെയുള്ള ഔദ്യോഗിക ജീവിതത്തിന് ശേഷം അദ്ദേഹം 30 വര്‍ഷം പൂര്‍ണ്ണമായും ഒരു സംന്യാസിയെ പോലെ ഭാരതമാസകലം യാത്രചെയ്തു. ആ യാത്രകളില്‍ അദ്ദേഹം, ആധുനിക ഭാരതീയ വിദ്യാഭ്യാസ പദ്ധതിയുടെ മാതൃകകള്‍ സൃഷ്ടിക്കുന്നതിന് ഒട്ടേറെ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്ക് പ്രചോദനവും പ്രകാശവുമായി. രണ്ടായിരത്തില്‍ ഭാരതീയ വീക്ഷണത്തിലുള്ള ദേശീയ പാഠ്യപദ്ധതിയുടെ ചട്ടക്കൂട് ഉണ്ടാക്കുന്നതിനെക്കുറിച്ച് ചിന്തിച്ചപ്പോള്‍ സര്‍ക്കാരിന് വേറൊരു പേര് നിര്‍ദ്ദേശിക്കാന്‍ ഉണ്ടായിരുന്നില്ല. വിവാദങ്ങള്‍ ബത്രാജിയെ കൂടുതല്‍ കരുത്തനാക്കി. ജയിലും പോലീസും കോടതി വരാന്തകളും അദ്ദേഹത്തെ തളര്‍ത്തിയില്ല. വിദ്യാഭ്യാസ രംഗത്തെ രാഷ്‌ട്രീയവത്കരണത്തിനെതിരെ ശിക്ഷാ ബചാവോ ആന്തോളന്‍ പ്രസ്ഥാനത്തിന് രൂപം നല്‍കി. പാഠപുസ്തകങ്ങളും വിദ്യാഭ്യാസ ചര്‍ച്ചകളും മാര്‍ക്സിയന്‍ കാഴ്ചപ്പാടില്‍ നിന്നും മതപ്രീണന പരിപാടികളില്‍ നിന്നും മാറി ഒരു ഭാരതീയ പക്ഷം ഉണ്ടെന്ന് തിരിച്ചറിഞ്ഞു. യുറോപ്യന്‍ ലൈംഗിക വിദ്യാഭ്യാസ പദ്ധതിക്ക് വേണ്ടിയുള്ള ഡോണിക്കറുടെ ഹിന്ദു വിരുദ്ധ പുസ്തകത്തിനെതിരെ നടത്തിയ ഇടപെടലുകള്‍ അന്താരാഷ്‌ട്ര ശ്രദ്ധ പിടിച്ചുപറ്റി. ജെ.എസ്. രജ്പുത്, പ്രഫ. കപില്‍ കപൂര്‍ തുടങ്ങി ദേശീയ കാഴ്ചപ്പാടുള്ള ഒട്ടേറെ പ്രമുഖര്‍ ഒരു കുടക്കീഴില്‍ അണിനിരന്നു. തുടര്‍ന്ന് ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് എന്ന പ്രവര്‍ത്തനത്തിന് ആരംഭം കുറിച്ചു.

ബത്രാജിയുടെ നേതൃത്വം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലേ വിദ്യാഭ്യാസ രംഗത്ത് പുതിയ അധ്യായങ്ങള്‍ എഴുതിച്ചേര്‍ത്തു. ഇന്നലെ അദ്ദേഹത്തിന്റെ ഒന്നാം ശ്രദ്ധാഞ്ജലി ദിവസമായിരുന്നു. അദ്ദേഹം ശരീരം ഉപേക്ഷിച്ച് നമ്മെ വിട്ടു പോയെങ്കിലും അദ്ദേഹത്തിന്റെ വാക്കുകളും പ്രവൃത്തികളും എന്നും നമുക്ക് മാര്‍ഗദീപവും മാര്‍ക്സ് – മെക്കാളെ പക്ഷക്കാരായ മതമൗലികവാദികളുടെ മനസ്സിലെ പേടി സ്വപനവുമാണ്.

പ്രശ്‌നങ്ങളെക്കുറിച്ച് വേവലാതിപ്പെട്ടിരിക്കാതെ തന്നാലാവുന്ന പരിഹാരം ചെയ്ത് തുടങ്ങുക എന്നു ബൈഠക്കുകളില്‍ ബത്രാജി പറയും, സമസ്യകളെക്കുറിച്ച് അല്ല, സമാധാനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാം. എന്തെങ്കിലും പ്രശ്നവുമായി ആരെങ്കിലും സമീപിച്ചാല്‍ ബത്രാജി അവര്‍ക്ക് ‘ചെയ്യേണ്ട പരിഹാരം’ നിര്‍ദ്ദേശിക്കാറില്ല. ചെയ്യാവുന്ന പരിഹാരം എന്താണെന്ന് അന്വേഷിക്കും. അത് ചെയ്യാന്‍ നിര്‍ദ്ദേശിക്കും. നിര്‍ദ്ദേശം കൊണ്ടും ഉപദേശം കൊണ്ടും ആരിലും മാറ്റം വരുത്താന്‍ സാധ്യമല്ലെന്നും നമ്മുടെ ജീവിത സന്ദേശമാണ് മറ്റുള്ളവരില്‍ മാറ്റം വരുത്തുക എന്നും ബത്രാജി പറയാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ജീവിത സന്ദേശത്തില്‍ നിന്ന് മാറ്റം ഉള്‍ക്കൊണ്ട ആയിരങ്ങളാണ് ഇന്ന് ആ ദീപശിഖ ഏറ്റുവാങ്ങി വിദ്യാഭ്യാസരംഗത്തെ ഭാരതീയതയുടെ പ്രകാശം കൊണ്ട് ശോഭിതമാക്കി കൊണ്ടിരിക്കുന്നത്.

ആയിരങ്ങളില്‍ അക്ഷര വെളിച്ചം പകരുക മാത്രമല്ല, ഭാരതത്തിന്റെ അടിവേരറുക്കാന്‍ അകലെ നിന്ന് വന്നവര്‍ മെനഞ്ഞ വിദ്യാഭ്യാസ സമ്പ്രദായത്തിന് സ്വാതന്ത്ര്യാനന്തര ഭരണകൂടം വിടുപണി ചെയ്തപ്പോള്‍, ആധുനിക ഭാരതീയ വിദ്യാഭ്യാസ ബദല്‍ ഒരുക്കാന്‍ ജീവിതം സമര്‍പ്പിച്ച സംഘാടകനും ഭാരതീയ ചിന്തകനും വിദ്യാഭ്യാസ പ്രവര്‍ത്തകനും ആയിരുന്നു ദിനനാഥ് ബത്ര. സരള സഹജ അനുശാസനബദ്ധ സ്വയംസേവകന്‍ എന്നാണ്, കൂടെ പ്രവര്‍ത്തിച്ചവര്‍ അദ്ദേഹത്തെ അനുസ്മരിക്കുന്നത്.

(ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് ദേശീയ സംയോജകനും ദേശീയ വിദ്യാഭ്യാസ മേല്‍നോട്ട സമിതി അംഗവുമാണ് ലേഖകന്‍)

 

 

Tags: RSSVidya BharatiDinanath BatraKurukshetra Gita Vidyalaya
എ. വിനോദ്
എ. വിനോദ്
ശിക്ഷ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് ദേശീയ സംയോജകനാണ് ലേഖകന്‍. [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർ എസ് എസിനെ നിരോധിക്കണമെന്ന റിപ്പോർട്ട് മോദി എന്നേ തള്ളിക്കളഞ്ഞു ; ഇന്ത്യയെ തകർക്കാൻ വിദേശശക്തികളെ പോലും കൂട്ടുപിടിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്

India

ഹിന്ദുക്കൾക്കൊപ്പം നിൽക്കുന്നു ; ആർഎസ്എസിനെ നിരോധിക്കണമെന്ന് ട്രമ്പിനോട് ആവശ്യപ്പെട്ട് ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം ; ആഹ്ലാദിച്ച് ഇടത് -ജിഹാദികൾ

India

സംഘവികാസം എന്നാല്‍ ദേശീയ ആശയങ്ങളുടെ വ്യാപനം: ദത്താത്രേയ ഹൊസബാളെ

India

സന്ത് രവിദാസിന്റെ ജീവിതം ഭിന്നതകള്‍ മറികടന്ന ഏകതയുടെ മന്ത്രം: സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ

Kerala

10 കോടിയിലേറെ വീടുകളിൽ സംഘശതാബ്ദി സമ്പർക്കമെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.