തിരുവനന്തപുരം: വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കണം, ശബരിമല തീർത്ഥാടനം സുഗമമാക്കണം, ദേവസ്വം ബോർഡിന്റെ പ്രവർത്തനം പ്രൊഫഷണലാക്കണം, അതാണ് ലക്ഷ്യമെന്ന് നിയുക്ത തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. ഈ ചുമതല ദൈവ നിയോഗമാണെന്ന് കരുതുന്നതായി മുൻ ഐഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
















