തൃശൂര്‍: സംസ്ഥാനപാതയിലെ ഡിവൈഡര്‍ തകര്‍ത്ത സംഭവത്തില്‍ മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ അനില്‍ അക്കരയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്. തൃശൂര്‍- കുന്നംകുളം സംസ്ഥാനപാതയിലെ ഡിവൈഡറാണ് അനില്‍ അക്കര തകര്‍ത്തത്.
ബിഎന്‍എസ് 324(4) പ്രകാരമാണ് കേസ്. 19160 രൂപയുടെ നഷ്ടം ഉണ്ടാക്കിയെന്ന് എഫ്‌ഐആറില്‍ പറയുന്നു. സഞ്ചാരസൗകര്യം തടഞ്ഞുവെന്നാരോപിച്ചാണ് ഡിവൈഡര്‍ തകര്‍ത്തത്.
യു ടേണ്‍ അടച്ചു കെട്ടിയതാണ് ഡിവൈഡര്‍ തല്ലിപ്പൊളിക്കാന്‍ കാരണം. തൃശൂര്‍ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ മുതുവറ ക്ഷേത്ര ഭാഗത്തേക്ക് തിരിയണമെങ്കില്‍ അമല ആശുപത്രി വരെ പോയി യൂടേണ്‍ എടുത്തു വരേണ്ട സ്ഥിതി മൂലമാണ് ഡിവൈഡര്‍ തകര്‍ത്തത്.
















