പട് ന: ബീഹാറില്‍ 9 ശതമാനത്തോളം അധിക പോളിംഗ് നടന്നത് എന്‍ഡിഎ വന്‍ലീഡ് നേടിയതിതിന്റെ ലക്ഷണമാണെന്ന് പ്രധാനമന്ത്രി മോദി. പോളിംഗ് 56.99 ശതമാനത്തില്‍ നിന്നാണ് 9 ശതമാനം കൂടി കുതിച്ച് 64.99 ശതമാനമായി മാറിയത്. “നവമ്പര്‍ ആറിന് നടന്ന ഒന്നാം ഘട്ട പോളിംഗ് കഴിഞ്ഞ തവണത്തേതിനേക്കാള്‍ 9 ശതമാനം കൂടിയെന്നതിന് അര്‍ത്ഥം എന്‍ഡിഎ വ്യക്തമായ ലീഡ് നേടിയെന്നാണ്”- മോദി പറഞ്ഞു.
കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗിന് ആണ് ബീഹാര്‍ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം സാക്ഷ്യം വഹിച്ചത്.
പോളിംഗ് വര്‍ധിക്കുന്നത് തുടര്‍ഭരണത്തിന്റെ സൂചന: കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍
ബീഹാര്‍ നിമയസഭയിലെ ആകെയുള്ള 243 സീറ്റുകളില്‍ 121 സീറ്റുകളിലേക്കാണ് ഒന്നാം ഘട്ട പോളിംഗ് നടന്നത്. ഇതിന് മുന്‍പ് വോട്ടിംഗ് ശതമാനത്തില്‍ കുതിപ്പുണ്ടായപ്പോഴെല്ലാം അത് എന്‍ഡിഎയ്‌ക്ക് അനുകൂലമായി മാറിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ പറഞ്ഞു.
മധ്യപ്രദേശിലും ഗുജറാത്തിലും കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പുകളില്‍ വോട്ടിംഗ് ശതമാനം കൂടുതലായിരുന്നു. ഇവിടെ രണ്ടിടത്തും ബിജെപി സര്‍ക്കാരിന് തുടര്‍ഭരണം കിട്ടി. ദല്‍ഹിയില്‍ പണ്ട് കോണ്‍ഗ്രസ് മുഖ്യമന്ത്രി ഷീല ദീക്ഷിത് മൂന്ന് തവണ ജയിച്ചത് വോട്ടിംഗ് ശതമാനം കൂടിയപ്പോഴായിരുന്നു. – ധര്‍മ്മേന്ദ്രപ്രധാന്‍ പറഞ്ഞു. ബിജെപിയും നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയുവും ചേര്‍ന്ന എന്‍ഡിഎ സര്‍ക്കാര്‍ ബീഹാറില്‍ തുടര്‍ഭരണത്തിനായാണ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്.
പോളിംഗ് ബൂത്തുകളില്‍ കണ്ട സ്ത്രീകളുടെ നീണ്ട നിര എന്‍ഡിഎയ്‌ക്ക് പ്രതീക്ഷ പകരുന്നതായും ധര്‍മ്മേന്ദ്രപ്രധാന്‍ പറഞ്ഞു.
















