Thursday, June 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വന്ദേമാതരത്തിന്റെ ദിവ്യപ്രഭാവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2025, 04:24 pm IST
in Editorial, Vicharam

ഭാരതത്തിന്റെ ദേശീയ പൈതൃകത്തെ ഉയര്‍ത്തിക്കാട്ടുകയും, സ്വാതന്ത്ര്യ സമരത്തെ പ്രചോദിപ്പിക്കുകയും ചെയ്ത വന്ദേമാതര ഗാനത്തിന്റെ നൂറ്റിയന്‍പതാം വാര്‍ഷികം രാജ്യമെമ്പാടും വിപുലമായി ആഘോഷിക്കുകയാണ്. ഇതു സംബന്ധിച്ച് വിവിധ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്.

വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സാംസ്‌കാരിക പരിപാടികളും അക്കാദമിക് പ്രോഗ്രാമുകളും പ്രദര്‍ശനങ്ങളുമൊക്കെ ഇതിലുള്‍പ്പെടുന്നു.
ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ ആനന്ദമഠം എന്ന നോവലില്‍ ഉള്‍പ്പെട്ടതാണ് സംസ്‌കൃതത്തിലുള്ള വന്ദേമാതരം. സാമ്രാജ്യത്വ ഭരണത്തിനെതിരായ പ്രതിരോധത്തിന്റെ കാലത്ത് സുപ്രധാന സാംസ്‌കാരിക ചിഹ്നമായി വന്ദേമാതരം മാറിയിരുന്നു.

സ്വാതന്ത്ര്യസമരകാലത്ത് ഈ ഗാനം വിപ്ലവകാരികള്‍ക്കിടയിലെ ഏകീകരണ മുദ്രാവാക്യമായിരുന്നു. ഇതിലെ വരികള്‍ മാതൃഭൂമിയുടെ ശക്തമായ പ്രതീകങ്ങളെ ഉണര്‍ത്തി, ഭാഷാ-പ്രാദേശിക ഭേദങ്ങളെ മറികടന്ന് ദേശീയബോധം വളര്‍ത്തി.
നമ്മുടെ ഭരണഘടന വന്ദേമാതരത്തിന് ദേശീയഗീതമെന്ന സ്ഥാനം നല്‍കിയിട്ടുണ്ടെങ്കിലും
ഇതിനെതിരെ ചില വിഭാഗങ്ങളും ശക്തികളും ഒളിഞ്ഞും തെളിഞ്ഞും രംഗത്തുവരികയുണ്ടായി. ദൗര്‍ഭാഗ്യവശാല്‍ സ്വതന്ത്ര ഭാരതത്തിന്റെ ഭരണം ആറുപതിറ്റാണ്ട് കാലം നിയന്ത്രിച്ച കോണ്‍ഗ്രസ് വന്ദേമാതര ഗാനത്തോട് നീതിപുലര്‍ത്തിയില്ല. ഇന്ദിരാഗാന്ധിയുടെ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വന്ദേമാതരത്തിന്റെ നൂറാം വാര്‍ഷികം നടക്കാതെ പോയി എന്ന വസ്തുത വിസ്മരിക്കാന്‍ പാടില്ല. പാര്‍ലമെന്റില്‍ വന്ദേമാതരം ആലപിക്കുന്നതിനെതിരെ മുസ്ലിംലീഗും ഇടതു പാര്‍ട്ടികളും മറ്റും പലപ്പോഴും രംഗത്ത് വരികയുണ്ടായി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമ്മേളനത്തില്‍ ദേശീയ ഗാനത്തിന്റെ സ്രഷ്ടാവായ രവീന്ദ്രനാഥ ടാഗോര്‍ തന്നെ വന്ദേമാതരം ആലപിച്ചിട്ടുള്ളതാണ്.

അതിനുശേഷമാണ് ഇത് സ്വാതന്ത്ര്യസമരത്തിന്റെ കരുത്തുറ്റ മുദ്രാവാക്യമായി മാറിയത്. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങളില്‍ ഈ ഗാനം മന്ത്രമുഖരിതമായി. ദേശസ്‌നേഹപരമായ നിരവധി മുദ്രാവാക്യങ്ങളും ഇതില്‍നിന്ന് ഉയിരെടുത്തു. എണ്ണമറ്റ വിപ്ലവകാരികളെ പ്രചോദിപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെ ബലിവേദിയില്‍ ജീവിതം സമര്‍പ്പിക്കാന്‍ പ്രേരിപ്പിച്ചു. അഭിമാനകരവും ആഹ്ലാദകരവുമായ ഈ പാരമ്പര്യം നെഹ്‌റൂവിയന്‍ കോണ്‍ഗ്രസിന് സ്വീകാര്യമായില്ല. വന്ദേമാതരത്തില്‍ ഭാരതത്തെ ദുര്‍ഗയായി സങ്കല്‍പ്പിക്കുന്നത് തങ്ങളുടെ മതത്തിനെതിരാണെന്ന ആക്ഷേപം മുസ്ലിം ലീഗിന് ഉള്ളതിനാല്‍ കോണ്‍ഗ്രസ് എക്കാലവും അവര്‍ക്കൊപ്പം നില്‍ക്കുകയാണുണ്ടായത്. ഈ ദേശവിരുദ്ധ മനോഭാവത്തിന് ഇപ്പോഴും മാറ്റം വന്നിട്ടില്ല. ദേശസ്‌നേഹികള്‍ക്ക് ഒരിക്കലും ഇത് അംഗീകരിക്കാനാവില്ല.

ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയുമൊക്കെ പേരില്‍ ഭിന്നതകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന ഇക്കാലത്ത് വന്ദേമാതരം ഏകതയുടെ മന്ത്രമായി മാറണമെന്ന നിലപാടാണ് ആര്‍എസ്എസ് സ്വീകരിക്കുന്നത്. അതിവിശിഷ്ടമായ ഈ ഗീതം സമ്മാനിച്ച ബങ്കിംചന്ദ്ര ചാറ്റര്‍ജിക്ക് അടുത്തിടെ ചേര്‍ന്ന ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി മണ്ഡലില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിക്കുകയുണ്ടായി.

രാഷ്ടപുനര്‍നിര്‍മ്മാണത്തിന് ശ്രമിക്കുന്നവര്‍ വന്ദേമാതര ആഘോഷ പരിപാടികളില്‍ പങ്കെടുക്കണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ ആഹ്വാനം ചെയ്യുകയുണ്ടായി.

വന്ദേമാതരം ദേശഭക്തിഗീതം മാത്രമല്ല, രാഷ്‌ട്രാത്മാവിന്റെ മന്ത്രം കൂടിയാണ്. മഹര്‍ഷി അരവിന്ദനും മഹാകവി സുബ്രഹ്മണ്യഭാരതിയും ലാലാ ലജ്പത്‌റായിയുമൊക്കെ തങ്ങളുടെ രചനകള്‍ വന്ദേമാതരത്തോടെ തുടങ്ങിയത് ഇതിനു തെളിവാണ്. രചനയുടെ 150 വര്‍ഷം പിന്നിടുമ്പോഴും ജനതയില്‍ രാഷ്‌ട്രഭക്തി ഉണര്‍ത്താനുള്ള കരുത്ത് വന്ദേമാതരത്തിന്റെ ദിവ്യപ്രഭാവത്തിനുണ്ട്.

Tags: Central Government initiatives150th anniversary of Vande MataramIndia’s national heritageInspiration for freedom struggleGrand celebrations nationwide
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

റിപ്പബ്ലിക്ദിന പരേഡില്‍ പങ്കെടുക്കുന്ന ബിഹാര്‍ പോലീസിലെ വനിതാ റെജിമെന്റ് ന്യൂദല്‍ഹിയിലെ ഗാന്ധി മൈതാനിയില്‍ പരിശീലനം നടത്തുന്നു
India

റിപ്പബ്ലിക്ദിനാഘോഷങ്ങള്‍ക്ക് ഇന്ദ്രപ്രസ്ഥം ഒരുങ്ങുന്നു; ‘വന്ദേമാതരത്തിന്റെ 150 വര്‍ഷങ്ങള്‍ മുഖ്യപ്രമേയം’

India

വന്ദേമാതരത്തിന്റെ നൂറ്റമ്പതാം വാര്‍ഷികം: ലോക്സഭയില്‍ ഇന്ന് പ്രത്യേക ചര്‍ച്ച; പ്രധാനമന്ത്രി തുടക്കമിടും

Kerala

” ക്രൂരതകളെ അതിജീവിക്കാൻ കോടിക്കണക്കിന് ദേശസ്‌നേഹികൾക്ക് പ്രേരണ നൽകിയ മന്ത്രം ” : വന്ദേ മാതരത്തിന്റെ 150ാം വാര്‍ഷികത്തിൽ സന്ദീപ് വാചസ്പതി

India

വന്ദേമാതരം ഭിന്നതകള്‍ക്കെതിരെ ഏകതയുടെ മന്ത്രം: ആര്‍എസ്എസ്

പുതിയ വാര്‍ത്തകള്‍

റഹിം സൂക്ഷിച്ചോ നിങ്ങള്‍ ചെവിയില്‍ തെറിവിളിച്ച് ഓടിച്ച പ്രൊഫ. വിജയലക്ഷ്മി മടങ്ങിവന്നിട്ടുണ്ട്…റഹിമിന് സമൂഹമാധ്യമങ്ങളില്‍ ട്രോള്‍

അദാനിയ്‌ക്ക് വേണ്ടിയാണ് മോദി നോർവേ സർക്കാരിനെ കണ്ടതെന്ന പ്രചാരണവുമായി രാഹുൽ : നുണപ്രചാരണം പൊളിച്ചടുക്കി നോർവീജിയൻ പത്രപ്രവർത്തക ഹെല്ല ലിങ്

അറബ് ലോകത്തും യോഗ ചെയ്യാനൊരുങ്ങി ജനസാഗരം : റിയാദിൽ യോഗ ദിനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി

ഹൈദരാബാദിലെ സിങ്കപ്പെണ്ണായി രീതി രാജ് ഐപിഎസ്…അനാശാസ്യം നടക്കുന്ന പബ്ബില്‍ സാദാവേഷത്തില്‍ കടന്നു ചെന്നു, പുലര്‍ച്ചെ റെയ്ഡ്.

ഒമാൻ തീരത്ത് കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ : മൂന്ന് ജീവനക്കാരെ ഇനിയും കണ്ടുകിട്ടിയിട്ടില്ല

വിവാഹത്തലേന്ന് വധു കാമുകനോടൊപ്പം ഒളിച്ചോടി ; പകരം സഹോദരിയുമായി വിവാഹത്തിന് തീരുമാനം ; തനിക്കും പ്രണയമുണ്ടെന്ന് സഹോദരി; കൂട്ടത്തല്ല്

സ്വന്തം പരാജയങ്ങളെ ഹിന്ദു ഭൂരിപക്ഷത്തിന് മേൽ കെട്ടിവയ്‌ക്കാൻ ശ്രമിച്ചവരാണ് കോൺഗ്രസ് ; തീവ്രവാദ ആക്രമണങ്ങളെ നിശബ്ദമായി സഹിച്ച ഇന്ത്യയല്ല ഇത്

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് എന്നിവയിലെ AI ഫീച്ചറുകൾ വേഗത്തിലാക്കാന്‍ സഹായിക്കുന്ന ഡേറ്റ സെന്‍റര്‍ റിലയന്‍സ് 2028ല്‍ പൂര്‍ത്തിയാക്കും

എന്നെ ആരും പരിഹസിക്കരുത് : തന്നെ ട്രോളിയ ഇൻസ്റ്റഗ്രാം അക്കൗണ്ട് പൂട്ടിച്ച് ധ്രുവ് രാത്തി ; ഇപ്പോൾ ആവിഷ്ക്കാര സ്വാതന്ത്ര്യം എവിടെ പോയെന്ന് സോഷ്യൽ മീഡിയ

ഷിഗല്ല ബാധ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.