Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

റഷ്യയുടെ ഒന്നാം നമ്പര്‍ താരത്തെ കെട്ടുകെട്ടിച്ച് ഇന്ത്യയുടെ ദീപ്തയാന്‍ ഘോഷ്; ചെസ്സിന് വേണ്ടി ബാങ്ക് ജോലി ഉപേക്ഷിച്ച ദീപ്തയാന്‍ തിളങ്ങി

ഗോവയില്‍ നടക്കുന്ന ഫിഡ് ചെസ് വേള്‍ഡ് കപ്പില്‍ മൂന്നാം റൗണ്ടില്‍ റഷ്യയുടെ ഒന്നാം നമ്പര്‍ താരമായ ഇയാന്‍ നെപോംനെഷിയെ തറപറ്റിച്ച് ഇന്ത്യയുടെ ദീപ്തയാന്‍ ഘോഷ്. ബംഗാളില്‍ നിന്നുള്ള ഗ്രാന്‍റ് മാസ്റ്ററാണ് ദീപ്തയാന്‍ ഘോഷ്.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
Nov 6, 2025, 11:43 pm IST
in Sports, Chess
ദീപ്തയാന്‍ ഘോഷ് (ഇടത്ത്) റഷ്യയുടെ ഇയാന്‍ നെപോമ്നെഷി (വലത്ത്)

ദീപ്തയാന്‍ ഘോഷ് (ഇടത്ത്) റഷ്യയുടെ ഇയാന്‍ നെപോമ്നെഷി (വലത്ത്)

ഗോവ: ഗോവയില്‍ നടക്കുന്ന ഫിഡ് ചെസ് വേള്‍ഡ് കപ്പില്‍ രണ്ടാം റൗണ്ടില്‍ റഷ്യയുടെ ഒന്നാം നമ്പര്‍ താരമായ ഇയാന്‍ നെപോംനെഷിയെ തറപറ്റിച്ച് ഇന്ത്യയുടെ ദീപ്തയാന്‍ ഘോഷ്. ബംഗാളില്‍ നിന്നുള്ള ഗ്രാന്‍റ് മാസ്റ്ററാണ് ദീപ്തയാന്‍ ഘോഷ്.

രണ്ട് ക്ലാസിക്കല്‍ ഗെയിമുകളുടെ ആദ്യ റൗണ്ടില്‍ തന്നെ ദീപ്തയാന്‍ ഘോഷ് ഇയാന്‍ നെപോമ്നെഷിയെ കെട്ടുകെട്ടിച്ചു എന്നതാണ് അത്ഭുതപ്പെടുത്തിയത്. ആദ്യ കളിയില്‍ സമനിലയില്‍ പിരഞ്ഞെങ്കിലും രണ്ടാമത്തെ ക്ലാസിക് ഗെയിമില്‍ ദീപ്തയാന്‍ നെപോമ്നെഷിയെ തറപറ്റിക്കുകയായിരുന്നു.

ലോക 19ാം നമ്പര്‍ താരമായ ഇയാന്‍ നെപോംനെഷി ലോക ചാമ്പ്യനെ നേരിടാനുള്ള കാന്‍ഡിഡേറ്റ് ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുക്കാനുള്ള യോഗ്യത നേടാനായാണ് ഗോവയില്‍ നടക്കുന്ന ഫിഡെ ചെസ് വേള്‍ഡ് കപ്പില്‍ മത്സരിക്കാനെത്തിയത്. ഈ ടൂര്‍ണ്ണമെന്‍റില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവരാണ് കാന്‍ഡിഡേറ്റ്സ് ചെസ് ടൂര്‍ണ്ണമെന്‍റില്‍ മത്സരിക്കാന്‍ യോഗ്യത നേടുക. പക്ഷെ രണ്ടാം റൗണ്ടില്‍ തന്നെ 2732 റേറ്റിംഗ് ഉള്ള ഇയാന്‍ നെപോംനെഷി തന്നേക്കാള്‍ റേറ്റിംഗ് കുറവുള്ള ഇന്ത്യന്‍ താരത്തോട് തോല്‍ക്കുകയായിരുന്നു. 2573 മാത്രമാണ് ദീപ്തയാന്‍ ഘോഷിന്റെ റേറ്റിംഗ്.

ഇതോടെ മൂന്നാം റൗണ്ടിലേക്ക് കടന്ന പത്ത് ഇന്ത്യന്‍ താരങ്ങളുടെ കൂട്ടത്തില്‍ ദീപ്തയാനും സ്ഥാനം പിടിച്ചു. പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍ എരിഗെയ്സി, പെന്‍റല ഹരികൃഷ്ണ, പ്രണവ്, എസ്എല്‍ നാരായണന്‍, കാര്‍ത്തികേയന്‍ വെങ്കിട്ടരമണന്‍, പ്രണവ് വി, പ്രാണേഷ് എം എന്നിവരാണ് മറ്റ് താരങ്ങള്‍. അതേ സമയം യുഎസ് താരം ലെവോണ്‍ ആരോണിയോനും ഫ്രഞ്ച് താരം മാക്സിം വാചിയര്‍ ലെഗ്രാവും രണ്ട് ഇന്ത്യന്‍ മുന്‍നിരതാരങ്ങളുടെ കഥകഴിച്ചു.ലെവോണ്‍ ആരോണിയോന്‍ ആരോണ്യക് ഘോഷിനെ തോല്‍പിച്ചപ്പോള്‍ മാക്സിം വാചിയര്‍ ലെഗ്രാവ് സൂര്യ ശേഖര്‍ ഗാംഗിലെയാണ് കെട്ടുകെട്ടിച്ചത്. രണ്ടാം റൗണ്ടില്‍ റൗണക് സാധ്വാനിയും നിഹാല്‍ സരിനും തോറ്റു പുറത്തായിട്ടുണ്ട്.

ഇന്ത്യയിലെ കൊൽക്കത്തയിൽ നിന്നുള്ള ഒരു ചെസ്സ് കളിക്കാരനാണ് ദീപ്തായൻ ഘോഷ്. 2016 മാർച്ചിൽ വിയറ്റ്നാമിലെ ഹോ ചി മിൻ സിറ്റിയിൽ നടന്ന എച്ച്ഡിബാങ്ക് ഇന്റർനാഷണൽ ചെസ് ഓപ്പൺ ടൂർണമെന്റിൽ കിരീടത്തിന് ആവശ്യമായ മൂന്നാമത്തെയും അവസാനത്തെയും മാനദണ്ഡം നേടിയതിന് ശേഷം 17 വയസ്സുള്ളപ്പോൾ അദ്ദേഹം ഗ്രാൻഡ്മാസ്റ്ററായി യോഗ്യത നേടി.2008-ൽ ഏഷ്യൻ യൂത്ത് ചെസ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 10 വിഭാഗത്തിലും 2009-ൽ അണ്ടർ 12 വിഭാഗത്തിലും ഘോഷ് സ്വർണ്ണ മെഡൽ നേടി. 2013 – ലും 2014- ലും വേൾഡ് യൂത്ത് അണ്ടർ 16 ചെസ് ഒളിമ്പ്യാഡിൽ സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു അദ്ദേഹം.

സൗത്ത് പോയിന്‍റ് സ്കൂളിലും സെന്‍റ് സേവ്യേഴ്സ് കോളേജിലുമായി അദ്ദേഹം പഠിച്ചു . പിന്നീട്, ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി . 2021 ജൂലൈ മുതൽ 2022 ഡിസംബർ വരെ മുംബൈയിലെ ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിൽ അദ്ദേഹം ജോലി ചെയ്തു , പക്ഷേ ചെസ്സ് പഠിക്കുന്നതിനായി ജോലി ഉപേക്ഷിച്ചു.

Tags: Chess World Cup 2025ChessIan NepomniachtchiChess World Cup GoaDiptayan GhoshCWC 2025FIDE CWC 2025
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

കളിയിലേക്ക് തിരിച്ചുവന്ന് പ്രജ്ഞാനന്ദ, യുഎസ് താരം ഹികാരുവിനെ സമനിലയില്‍ തളച്ചു, മൂന്നര പോയിന്റെങ്കിലും ഇനിയുള്ള ഏഴ് റൗണ്ടില്‍ തിരിച്ചുവരാം

Sports

ജയിക്കാനുള്ള അവസരം കളഞ്ഞുകുളിച്ചു,  പ്രജ്ഞാനന്ദയുടെ കാന്‍ഡിഡേറ്റ് മോഹം കെട്ടു; ഹികാരുവിനെ അട്ടിമറിച്ച ജവോഖിര്‍ സിന്‍ഡൊറോവ് മുന്നില്‍ 

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)
Chess

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

Sports

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

Sports

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

പുതിയ വാര്‍ത്തകള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.