ഇടുക്കി : മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ അനുവദിക്കാത്തതിന് മദ്യപാനി കട അടിച്ച് തകര്‍ത്തു.അടിമാലിയില്‍ ആണ് സംഭവം. മച്ചിപ്ലാവ് സ്വദേശി ഷിജു മദ്യലഹരിയില്‍ ആണ് അക്രമം നടത്തിയത്.
ഫോണ്‍ ചാര്‍ജ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിമാലി ബസ്റ്റാന്‍ഡില്‍ എത്തിയതാണ് ഷിജു. മദ്യലഹരിയിലാണ് എന്ന് കണ്ട കട ഉടമ പറ്റില്ലെന്ന് പറഞ്ഞു. പ്രകോപിതനായ ഷിജു, അസഭ്യം പറഞ്ഞ് അക്രമം നടത്തുകയായിരുന്നു എന്ന് നാട്ടുകാര്‍ പറഞ്ഞു.
ബഹളം കേട്ട് സമീപത്തുളള കടക്കാര്‍ ഓടിയെത്തിയപ്പോഴേക്കും, ബാര്‍ബര്‍ ഷോപ്പിന്റെ ചില്ലുകള്‍ ഷിജു അടിച്ച് തകര്‍ത്തു. വിവരം അറിഞ്ഞ് പൊലീസ് എത്തിയപ്പോള്‍ സ്വയം മുറിവേല്‍പ്പിക്കാനും തുടങ്ങി.
ശരീരത്തില്‍ പരിക്കേറ്റ ഷിജുവിനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. ആക്രമം നടത്തിയതിനും പരിഭ്രാന്തി സൃഷ്ടിച്ചതിനും ഇയാള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അടിമാലി പൊലീസ് പറഞ്ഞു.
















