ന്യൂദൽഹി : ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പിൽ വിജയിച്ച സോഹ്രാൻ മംദാനിയെ പിന്തുണച്ച് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി . ഒരുമിച്ച് നിന്ന് പോരാടണമെന്നാണ് എം എ ബേബി എക്സ് പോസ്റ്റിൽ കുറിച്ചത്.
‘ലോകത്ത് തെക്കൻ മേഖലകളിലെ പുരോഗമന, ജനാധിപത്യ ശക്തികളായ ഞങ്ങൾ, സാമ്രാജ്യത്വ സൈനിക-വ്യവസായ-മാധ്യമ കൂട്ടുകെട്ടിനെതിരെ ശബ്ദമുയർത്തുമ്പോൾ, നിങ്ങളോടും നിങ്ങൾ പ്രതിനിധാനം ചെയ്യുന്ന ജനതയോടും ഞങ്ങൾ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു . ജനങ്ങളുടെ ശബ്ദത്തെ അടിച്ചമർത്താൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ ഒരുമിച്ച് നിൽക്കാമെന്നും ‘ – എക്സ് പോസ്റ്റിൽ എ എ ബേബി കുറിച്ചു.
















