ന്യൂദല്‍ഹി: ജാതി സംവരണം ഉയര്‍ത്തി ഇന്ത്യയുടെ പ്രതിരോധ സേനയിൽ വിഭജനം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന രാഹുല്‍ ഗാന്ധിയോട് സൈന്യത്തിന് ജാതിയും മതവും ഇല്ലെന്ന മറുപടിയുമായി പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങ്. സൈന്യം ഉയർന്ന ജാതിക്കാരായ ’10 ശതമാനം’ പേരുടെ നിയന്ത്രണത്തിലാണെന്ന രാഹുലിന്റെ ആരോപണം അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമാണെന്ന് രാജ്‌നാഥ് സിങ് കുറ്റപ്പെടുത്തി.
സൈന്യത്തില്‍ സംവരണം വേണമെന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യത്തോട് രാജ് നാഥ് സിങ്ങ് പ്രതികരിച്ചത് ഇങ്ങിനെ: “സംവരണം ഉണ്ടായിരിക്കണം. ഞങ്ങൾ സംവരണത്തെ പിന്തുണയ്‌ക്കുന്നവരാണ്. പക്ഷേ സൈന്യത്തിൽ? നമ്മുടെ സൈനികർക്ക് ഒരൊറ്റ മതം മാത്രമേയുള്ളൂ, അത് സൈന്യധർമ്മമാണ്”.
ബിഹാറിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശം.
















