Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കയര്‍ തൊഴിലാളികളെ വിസ്മരിച്ചവര്‍ കയര്‍ദിനത്തെയും തമസ്‌കരിച്ചു; കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് വേരോട്ടമുണ്ടാക്കിയവരെ പിണറായി മറന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2025, 12:36 pm IST
in Kerala

ആലപ്പുഴ: സംസ്ഥാനത്തെ പ്രധാനപ്പെട്ട പരമ്പരാഗത വ്യവസായമായ കയര്‍മേഖലയോടുള്ള അവഗണനയുടെ ബാക്കിപത്രമായി കയര്‍ ദിനത്തെയും ഇടതുസര്‍ക്കാര്‍ വിസ്മരിച്ചു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് വേരോട്ടം ഉണ്ടാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സമൂഹത്തെയാണ് പിണറായി സര്‍ക്കാര്‍ വിസ്മരിക്കുന്നതെന്നാണ് വിമര്‍ശനം.

കയര്‍ തൊഴിലാളികള്‍ക്കും കയറിനും വേണ്ടി ഒരു ദിവസം എന്ന നിലയിലാണ് കഴിഞ്ഞ വിഎസ് സര്‍ക്കാര്‍ നവംബര്‍ 5 കയര്‍ ദിനമായി പ്രഖ്യാപിച്ചത്.
തുടര്‍ന്ന് രണ്ട് വര്‍ഷം ആചരിച്ചു, പിന്നീട് തമസ്‌കരിച്ചു. 2007ല്‍ അന്നത്തെ കയര്‍ വകുപ്പ് മന്ത്രിയായിരുന്ന ജി. സുധാകരന് മുഹമ്മ സ്വദേശിയും സാമൂഹിക പ്രവര്‍ത്തകനുമായ സി.പി. ഷാജി നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടുവര്‍ഷത്തോളം പഠനം നടത്തിയാണ് നവം. 5 കയര്‍ ദിനമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

കൊടുങ്ങല്ലൂര്‍ സിവിസിഎസ് ലിമിറ്റഡ് നമ്പര്‍ 326 എന്ന സംഘമാണ് കേരളത്തില്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത കയര്‍ വ്യവസായ സഹകരണ സംഘം. ഈ സംഘം കൊല്ലവര്‍ഷം 1111-ാം ആണ്ട് തുലാമാസം 20-ാം തീയതി (511 1935) രജിസ്റ്റര്‍ ചെയ്തതാണ്. ഈ ദിവസം കണക്കിലെടുത്താണ് സര്‍ക്കാര്‍ കയര്‍ദിനം പ്രഖ്യാപിച്ചത്. ജി. സുധാകരന്റെ ഭരണകാലത്ത് സര്‍ക്കാര്‍ കയര്‍ദിനം പ്രഖ്യാപിച്ചെങ്കിലും പിന്നീട് കയര്‍ വകുപ്പ് മന്ത്രിയായിരുന്ന അടൂര്‍ പ്രകാശിന്റെ ഭരണകാലത്താണ് കയര്‍ ദിനം ആചരിക്കാന്‍ തുടങ്ങിയത്. തുടര്‍ന്ന് രണ്ടു വര്‍ഷക്കാലം കയര്‍ദിനം ആചരിച്ചുവെങ്കിലും പിന്നീട് സര്‍ക്കാര്‍ വിസ്മരിച്ചു.

സി.പി. ഷാജി അധികാരികളുടെ പിന്നാലെ നിരവധി വര്‍ഷം പരാതികളും നിവേദനങ്ങളും നല്‍കിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. അധികാരികള്‍ കയര്‍ദിനം തമസ്‌കരിക്കുമ്പോള്‍ കാലത്തിന്റെ ചരിത്രത്തെയാണ് ഇവര്‍ നിരാകരിക്കുന്നത്. ഗ്രാമങ്ങളില്‍ നിന്നും കയര്‍ മേഖല അകന്നു പോകുകയാണ്. കയറും കയര്‍ ഉത്പ്പന്നങ്ങളും പുതുതലമുറയെ പരിചയപ്പെടുത്താന്‍ കയര്‍ ദിനത്തിന്റെ പ്രസക്തി വര്‍ദ്ധിക്കുകയാണ്. ഇനിയെങ്കിലും അധികാരികള്‍ കണ്ണുതുറന്നെങ്കില്‍ എന്ന് ആശിക്കുകയാണ് നിവേദനം നല്‍കിയ ഷാജി.

ഗ്രാമത്തിലെ വേരറ്റു പോകാത്ത കയര്‍ തൊഴിലിന്റെ ദൃശ്യമാണ് ഇരുന്ന് കൈകൊണ്ട് കയര്‍ പിരിക്കുന്ന സ്ത്രീകള്‍. സര്‍ക്കാര്‍ കയര്‍ ദിനം ആചരിച്ചില്ല എങ്കിലും നിവേദനം നല്‍കിയ ഷാജിയുടെ നേതൃത്വത്തില്‍ കൈകൊണ്ട് കയര്‍ പിരിക്കുന്ന അമ്മമാരെ ആദരിച്ച് കയര്‍ദിനം ഇന്ന് മുഹമ്മയില്‍ ആഘോഷിക്കും.

Tags: Communist movement rootsCoir SectorPinarayi GovernmentCriticismleft governmentCoir dayNeglectTraditional industry
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

Kerala

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

Kerala

ഇടത് സര്‍ക്കാര്‍ വൈദ്യുതി മേഖല തകര്‍ത്തു; കേന്ദ്ര പദ്ധതിയില്‍ സൗരോര്‍ജ പ്ലാന്റ് നടപ്പാക്കും: കുമ്മനം

Kerala

വീണ്ടും 1,750 കോടി രൂപ കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)
Kerala

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.