ന്യൂദല്‍ഹി: ഇസ്രയേല്‍ വിദേശകാര്യമന്ത്രി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ എത്തി. എല്ലാതരം ഭീകരവാദത്തെയും നേരിടുന്ന കാര്യത്തില്‍ ഇസ്രയേല്‍ ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കുമെന്ന് ഇസ്രയേല്‍ വിദേശകാര്യമന്ത്രി ഗിഡിയോണ്‍ സാര്‍ ഉറപ്പുനല്കിയിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു.
ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള തന്ത്രപരമായ മേഖലയിലെ പങ്കാളിത്തം ശക്തിപ്പെടുത്താനും ഇരുരാജ്യങ്ങളും തീരുമാനിച്ചതായും ജയശങ്കര്‍ പറഞ്ഞു. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയവും ഇസ്രയേല്‍ വിദേശമന്ത്രാലയവും പരിശീലനം നല്‍കുന്നതിനായി ഒരു ധാരണാപത്രം ഒപ്പുവെച്ചു.
ഗാസസമാധാന പദ്ധതിക്ക് ഇന്ത്യയുടെ എല്ലാ പിന്തുണയും അറിയിച്ചിട്ടുണ്ടെന്ന് ജയശങ്കര്‍ പറഞ്ഞു. ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ബന്ധം കൂടുതല്‍ ആഴമേറി. ഉയര്‍ന്ന തലത്തിലുള്ള വിശ്വാസത്തിലും പരസ്പരധാരണയിലും കെട്ടിപ്പൊക്കിയതാണ് ഇസ്രയേല്‍- ഇന്ത്യ ബന്ധമെന്നും ജയശങ്കര്‍ വ്യക്തമാക്കി.
















