റായ്‌പൂര്‍ : ചത്തീസ്ഗഡ് ബിലാസ്പൂരില്‍ ട്രെയിന്‍ അപകടത്തില്‍ ആറ് മരണം. മെമു ട്രെയിനും ചരക്ക് ട്രെയിനും കൂട്ടിയിടിക്കുകയായിരുന്നു.
കോര്‍ബയില്‍ ആണ് അപകടം. മരണ സംഖ്യ ഉയര്‍ന്നേക്കും. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നു.
അപകടത്തെ തുടര്‍ന്ന് ബിലാസ്പുര്‍-കാട്‌നി റൂട്ടില്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു. നിരവധി ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. ഒരേ ട്രാക്കില്‍ കൂടിയായിരുന്നു ഇരു ട്രെയിനുകളും സഞ്ചരിച്ചത്. മുന്നില്‍ പോയ ചരക്ക് ട്രെയിനിലേക്ക് മെമു ഇടിച്ചു കയറി.ചൊവ്വാഴ്ച നാല് മണിക്കാണ് അപകടം.
















