ന്യൂദല്‍ഹി : സര്‍വ ശിക്ഷാ അഭിയാന് പദ്ധതിയില്‍ കേരളത്തിന് അര്‍ഹമായ തുക നല്‍കും എന്ന് കേന്ദ്രം.സുപ്രീംകോടതിയിലാണ് ഇക്കാര്യം അറിയിച്ചത്.
അര്‍ഹതപ്പെട്ട പണം കിട്ടുന്നില്ലെന്ന് കേരളം സുപ്രീംകോടതിയെ അറിയിച്ചതിനാണ് കേന്ദ്രത്തിന്റെ മറുപടി.
ഈ മാസം പത്തിന് ന്യൂദല്‍ഹിയില്‍ ഫണ്ട് ലഭ്യമാക്കുന്നതിനായി കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചിരുന്നു.കേന്ദ്ര ഫണ്ട് ലഭിക്കാനാണ് പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ചതെന്ന് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിരുന്നു.
സ്പെഷ്യല്‍ എഡ്യുക്കേഷന്‍ നിയമനവുമായി ബന്ധപ്പെട്ട കേസിലാണ് കേരളത്തിന് അര്‍ഹമായ ഫണ്ട് നല്‍കുമെന്ന് കേന്ദ്രം അറിയിച്ചത്.















