തിരുവനന്തപുരം: പാല്‍വില വര്‍ദ്ധിപ്പിക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി.സര്‍ക്കാരിന് പാല്‍ വില കൂട്ടുന്നതിനോട് യോജിപ്പാണ്.
തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം വിലവര്‍ധന നിലവില്‍വരും.കര്‍ഷക ക്ഷേമം പരിഗണിച്ച് നേരിയ വില വര്‍ധനയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.പാല്‍വില കൂട്ടുന്നത് സംബന്ധിച്ച് പഠിക്കാന്‍ മില്‍മ നിയോഗിച്ച വിദഗ്ധ സമിതി നിരക്ക് വര്‍ധന ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ക്ഷീര കര്‍ഷകര്‍ക്കുവേണ്ടിയാണ് വില കൂട്ടുന്നത്. പാലിന് വില കൂട്ടിയാല്‍ മില്‍മയുടെ എല്ലാ പാല്‍ ഉത്പന്നങ്ങള്‍ക്കും ആനുപാതികമായി വില കൂടും. സ്വകാര്യ ഉത്പാദകരും വില കൂട്ടുമെന്ന് മന്ത്രി പറഞ്ഞു.















