കോഴിക്കോട്: ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാട് നേരിയ ഭൂചലനം അനുഭവപ്പെട്ടെന്ന് നാട്ടുകാര്‍. തിങ്കളാഴ്ച വൈകിട്ട് 4.45ഓടെയാണ് ഭൂമിക്കടിയില്‍ നിന്നും ശബ്ദവും നേരിയ ചലനവും ഉണ്ടായതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
സെക്കന്റുകള്‍ മാത്രമാണ് ചലനം ഉണ്ടായതെന്നും നാട്ടുകാര്‍ പറഞ്ഞു. മുതുകാട് രണ്ടാം ബ്ലോക്ക് മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഒരു കിലോമീറ്റര്‍ പരിധിയില്‍ നിരവധി പേര്‍ക്ക് ഭൂചലനം അനുഭവപ്പെട്ടു.
നാട്ടുകാര്‍ വിവരം നല്‍കിയ പ്രകാരം റവന്യു – പഞ്ചായത്ത് അധികൃതര്‍ സ്ഥലത്തെത്തി.
















