ചെന്നൈ: ശബരിമല തീര്‍ഥാടകര്‍ക്ക് ആശ്വാസം പകര്‍ന്ന് ചെന്നൈ കൊല്ലം റൂട്ടില്‍ 5 പ്രതിവാര സ്‌പെഷല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. ക്രിസ്മസ്, പുതുവത്സരക്കാലത്തും പൊങ്കല്‍ അവധിക്കും തിരക്കുകുറയ്‌ക്കാന്‍ സ്‌പെഷല്‍ ട്രെയിനുകള്‍ പ്രയോജനപ്പെടും.
ഈ മാസം 14 മുതല്‍ ജനുവരി 24 വരെ ഞായര്‍, ബുധന്‍, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് ചെന്നൈയില്‍ നിന്നുള്ള സ്‌പെഷലുകള്‍.
തിങ്കള്‍, വ്യാഴം, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ കൊല്ലത്തു നിന്നുള്ള മടക്ക സര്‍വീസുകളും ഉണ്ടാകും.
പെരമ്പൂര്‍, തിരുവള്ളൂര്‍, ആര്‍ക്കോണം, കാട്പാടി, ജോലാര്‍പെട്ട്, സേലം, ഈറോഡ്, തിരുപ്പൂര്‍, പോതന്നൂര്‍ വഴി പോകുന്ന സ്‌പെഷല്‍ ട്രെയിനുകള്‍ക്ക് കേരളത്തില്‍ പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്.
ബുധനാഴ്ചകളില്‍ വൈകിട്ട് 3.10ന് സെന്‍ട്രലില്‍ നിന്നുള്ള ട്രെയിന്‍ പൂര്‍ണമായും എസി കോച്ചുകളാണ്. 15 തേഡ് എസി കോച്ചുകളാണ് ഇതിലുള്ളത്.
വ്യാഴാഴ്ച രാവിലെ 10.40ന് കൊല്ലത്തു നിന്നാണ് മടക്ക സര്‍വീസ്. വ്യാഴാഴ്ചകളിലും ശനിയാഴ്ചകളിലും ചെന്നൈയില്‍ നിന്നു പുറപ്പെടുന്ന ട്രെയിനുകളില്‍ 7 തേഡ് എസി കോച്ചുകളും 4 തേഡ് എസി ഇക്കോണമി കോച്ചുകളും 7 സ്ളീപ്പര്‍ കോച്ചുകളും ഒരു ദിവ്യാംഗന്‍ കോച്ചുമുണ്ട്.
വെള്ളിയാഴ്ചകളില്‍ എഗ്മൂറില്‍ നിന്നും ഞായറാഴ്ചകളില്‍ സെന്‍ട്രലില്‍ നിന്നുമുള്ള ട്രെയിനുകളില്‍ 2 സെക്കന്‍ഡ് എസി, 8 തേഡ് എസി, 6 സ്ലീപ്പര്‍, 4 ജനറല്‍ സെക്കന്‍ഡ് ക്ലാസ്, ഒരു ദിവ്യാംഗന്‍ കോച്ചുകളുണ്ട്
















