പത്തനംതിട്ട: കോന്നിയില്‍ ക്രെയിന്‍ സ്‌കൂട്ടറില്‍ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. അരുവാപ്പുലം തോപ്പില്‍ മിച്ചഭൂമിയില്‍ താമസിക്കുന്ന രാജി (36) ആണ് മരിച്ചത്.അറ്റകുറ്റപ്പണിക്കിടെ അരുവാപ്പുലത്താണ് സംഭവം. റോഡിലൂടെ
എതിര്‍ദിശയില്‍ നിന്നും വന്ന ക്രെയിനില്‍ സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ക്രെയിന്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായിപൊലീസ്
തെരച്ചില്‍ ആരംഭിച്ചു.
















