തിരുവനന്തപുരം:വേടന്‍ ഇന്നത്തെ തലമുറയുെ ശബ്ദമാണെന്നും അതിനാലാണ് മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം നല്‍കിയതെന്നും ജൂറി ചെയര്‍മാന്‍ പ്രകാശ് രാജ്.
വേടന്റെ പാട്ടുകളില്‍ അതിജീവനത്തിനുള്ള ത്വര ഉണ്ടെന്നും അത് കണ്ടില്ലെന്ന് നടിക്കാന്‍ തനിക്ക് ആവില്ലെന്നുമാണ് പ്രകാശ് രാജിന്റെ മറ്റൊരു വിശദീകരണം. വേടന്‍റേത് റാപ്പ് സംഗീതമാണ്. അതാണ് ഇന്നത്തെ തലമുറയുടെ ശബ്ദം. സ്ഥിരമായി ശാസ്ത്രീയ സംഗീതങ്ങള്‍ക്കേ അവാര്‍ഡ് ലഭിക്കൂ എന്ന് കരുതാന്‍ പാടില്ലെന്നും പ്രകാശ് രാജ് പറയുന്നു.
ചെറുപ്പക്കാരുടെയും ഇന്നത്തെ തലമുറയുടെയും ശബ്ദമാണ് വേടന്റെ പാട്ടില്‍ ഞാന്‍ കണ്ടത്.- പ്രകാശ് രാജ് ന്യായീകരിക്കുന്നു.















