കണ്ണൂർ: കിണറ്റിൽ വീണ കുഞ്ഞിന് ദാരുണാന്ത്യം. കണ്ണൂർ കുറുമാത്തൂരിൽ ഇന്ന് രാവിലെയാണ് അപകടം നടന്നത്. അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കുഞ്ഞിനെ കിണറ്റിൽ നിന്ന് എടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
കണ്ണൂര്‍ കുറുമാത്തൂര്‍ പൊക്കുണ്ട് സലഫി മസ്ജിദില്‍ ജാബിറിന്റെ മൂന്നുമാസം പ്രായമുള്ള അലൻ എന്ന ആൺകുഞ്ഞാണ് മരിച്ചത്. അബദ്ധത്തിൽ അമ്മയുടെ കൈയിൽ നിന്ന് കുഞ്ഞ് കിണറ്റിൽ വീഴുകയായിരുന്നുവെന്നാണ് വിവരം. കുഞ്ഞിനെ കുളിപ്പിക്കാനായി കിണറ്റിന് സമീപം കൊണ്ടുവന്നപ്പോൾ കെെയിൽ നിന്ന് വഴുതിവീഴുകയായിരുന്നുവെന്നാണ് അമ്മ നാട്ടുകാരോട് പറഞ്ഞത്.
സമീപവാസിയാണ് കിണറ്റില്‍ കുഞ്ഞിന്റെ കാല്‍ വെള്ളത്തില്‍ പൊങ്ങി നില്‍ക്കുന്നത് കണ്ടത്. ഉടന്‍തന്നെ കുഞ്ഞിനെ പുറത്തെടുത്ത് തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജിലും എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് സൂചിപ്പിച്ചു.
















