ദോഹ: പാലാ സ്വദേശിനിയായ മലയാളി വിദ്യാര്‍ഥിനി ഖത്തറില്‍ മരിച്ചു.
മേവിട പുളിക്കല്‍ രജീഷ് മാത്യൂവിന്റെയും ഇടമുറുക് ഇളബ്ലാശ്ശേരിയില്‍ ദീപ്തിയുടെയും മകള്‍ സേറ മരിയ രജീഷാണ് (14) മരിച്ചത്.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഞായറാഴ്ച രാത്രി മൃതദേഹം ഖത്തര്‍ എയര്‍വേഴ്‌സില്‍ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്ക്
പ്രവാസി വെല്‍ഫെയര്‍ റിപാട്രിയേഷന്‍ വിങ്ങ് നേതൃത്വം നല്‍കി.
സംസ്‌കാരം മുത്തേലി സെന്റ് ജോര്‍ജ് ദേവാലയത്തില്‍ നടക്കും.
















