കൊച്ചി: ‘ലജ്ജ’ എന്ന നോവല്‍ എഴുതിയതിന്റെ പേരില്‍ ബംഗ്ലാദേശില്‍ ഇസ്ലാമിക മതമൗലികവാദികളുടെ വധഭീഷണിയുണ്ടാവുകയും തുടര്‍ന്ന് 1994 ല്‍ ബംഗ്ലാദേശ് വിട്ട് ഓടിപ്പോകേണ്ടിവന്ന തസ്ലിമ നസ്റിന്‍ എന്ന നോവലിസ്റ്റിനെ കണ്ടുമുട്ടിയ സ്വതന്ത്ര ചിന്തകനായ ആരിഫ് ഹുസൈന്‍ തെരുവത്ത് കഴിഞ്ഞ ദിവസം എക്സില്‍ കുറിച്ചു: “ഇസ്ലാമികഗ്രന്ഥങ്ങളിലെ മനുഷ്യത്വരാഹിത്യത്തെയാണ് തസ്ലിമ നസ്റിന്‍ എന്ന ബംഗ്ലാദേശി നോവലിസ്റ്റ് എതിര്‍ത്തത്. ”
കൊച്ചിയില്‍ എസ്സെന്‍സ് എന്ന സംഘടനയുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ തസ്ലിമ നസ്റിനെ കണ്ട ആരിഫ് ഹുസൈന്‍ അവരുമായി സുദീര്‍ഘമായ ഒരു അഭിമുഖം നടത്തിയിരുന്നു. അതില്‍ ഇസ്ലാമിലെ ചില മനുഷ്യത്വരഹിതമായ കാഴ്ചപ്പാടുകളും ബംഗ്ലാദേശില മതമൗലികവാദവും വിഷയമായി.
Dear Taslima,
Yesterday was the biggest day of my life so far, all thanks to Litmus 25 by Essense. It brought me two incredible accomplishments: receiving the "Freethinker of the Year" award, and the profound honour of getting to meet, greet, and interview you.
This meeting was… pic.twitter.com/9OTPmtc9XL
— Arif Hussain Theruvath (@arifhussaintm) October 20, 2025
“സാമൂഹികമായും സാമ്പത്തികമായും സമൂഹം മുന്നേറിയാല്‍ മതമൗലികവാദം എന്ന വിപത്ത് ഇല്ലാതാകും എന്ന ചിന്ത മൂഢമാണെന്ന് ബംഗ്ലാദേശ് തെളിയിച്ചു. അതിന്റെ ജീവിക്കുന്ന ഉദാഹരണമാണ് തസ്ലിമ നസ്റീന്‍.”- സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വൈകാരികമായ കുറിപ്പില്‍ ആരിഫ് ഹുസൈന്‍ തെരുവത്ത് പറയുന്നു. ഒരിയ്‌ക്കല്‍ ഇസ്ലാമിലെ ജിഹാദി ആശയങ്ങളോട് അഭിനിവേശമുണ്ടായ ആരിഫ് ഇപ്പോള്‍ ഇസ്ലാമിലെ മൗലികവാദ ആശയങ്ങളെ കര്‍ശനമായി എതിര്‍ക്കുന്ന സ്വതന്ത്രചിന്തകനാണ്. എസെന്‍സ് ഏര്‍പ്പെടുത്തിയ ഫ്രീ തിങ്കര്‍ പുരസ്കാരം കൊച്ചിയില്‍ തസ്ലിമയാണ് ആരിഫ് ഹുസൈന് നല്‍കിയത്.
തസ്ലിമയുടെ കഥ
ബംഗ്ലാദേശില്‍ ഒരു ഡോക്ടറുടെ മകളായി ജനിച്ച തസ്ലിമ നസ്റീനും ഡോക്ടറായിരുന്നു. പ്രസവവാര്‍ഡില്‍ പെണ്‍കുഞ്ഞ് ജനിക്കുമ്പോള്‍ അതിനോട് കാട്ടുന്ന ക്രൂരതകള്‍ കണ്ടാണ് തസ്ലിമ ഒരു ഫെമിനിസ്റ്റായത്.
അവര്‍ 1993ല്‍ എഴുതിയ ‘ലജ്ജ’ എന്ന നോവല്‍ ഒരു ഹിന്ദു കുടുംബത്തെ മുസ്ലിം മതഭ്രാന്തന്മാര്‍ ആക്രമിക്കുന്നതിന്റെ കഥയാണ്. ബംഗ്ലാദേശിനെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്ന ഒരു ഹിന്ദു കുടുംബത്തിന് അവിടുത്തെ മതതീവ്രവാദികളുടെ കയ്യില്‍ നിന്നും ക്രൂരമായ ആക്രമണം ഏല്‍ക്കേണ്ടിവരുന്നതാണ് നോവലിലെ വിഷയം. 1993ല്‍ ഈ നോവല്‍ എഴുതിയതിന്റെ പേരില്‍ ഇസ്ലാമിക മതമൗലികവാദസംഘടനകള്‍ തസ്ലിമയെ വധിക്കണമെന്ന് ആഹ്വാനം ചെയ്തു. തസ്ലിമയെ വധിക്കുന്നവര്‍ക്ക് അവര്‍ സമ്മാനത്തുക പ്രഖ്യാപിക്കുകയും ചെയ്തു ഇതോടെ 1994ല്‍ തസ്ലിമ ബംഗ്ലാദേശില്‍ നിന്നും ഓടിപ്പോയി. പത്ത് വര്‍ഷത്തോളം വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ കഴിഞ്ഞു. പിന്നീട് 2004ല്‍ ഇന്ത്യയില്‍ അഭയം തേടിയെത്തി. ഇന്ത്യയില്‍ കൊല്‍ക്കത്തയില്‍ കഴിഞ്ഞ അവര്‍ക്ക് നേരെ ബംഗാളിലെ ചില ഇസ്ലാമിക മതമൗലികവാദികള്‍ പ്രതിഷേധിച്ചതോടെ അവര്‍ 2008ല്‍ സ്വീഡിനില്‍ അഭയം തേടി. 2015ല്‍ അവര്‍ക്കെതിരെ അല്‍ഖ്വെയ്ദയുടെ വധഭീഷണി ഉണ്ടായി. ഇപ്പോള്‍ വീണ്ടും സ്വീഡന്‍ വിട്ട തസ്ലിമ ഇന്ത്യയില്‍ സ്ഥിരതാമസമാണ്.
ബംഗ്ലാദേശിലേക്ക് ഒരിയ്‌ക്കലും അവര്‍ക്ക് തിരിച്ചുപോകാന്‍ കഴിഞ്ഞില്ല അതിനാല്‍ ഡോക്ടറായ പിതാവിനെയും മാതാവിനെയും നേരില്‍ കാണാന്‍ കഴിഞ്ഞില്ല. ഇരുവരും മരണപ്പെട്ടു.
















