തിരുവനന്തപുരം: ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍ 3, 4 തീയതികളില്‍ കേരളത്തില്‍ സന്ദര്‍ശനം നടത്തും. കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നടക്കുന്ന വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. ഉപരാഷ്‌ട്രപതി ആയതിന് ശേഷമുള്ള സിപി രാധാകൃഷ്ണന്റെ ആദ്യ കേരള സന്ദര്‍ശനമാണിത്.നാളെ കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജിന്റെ വജ്രജൂബിലി ആഘോഷങ്ങളില്‍ ഉപരാഷ്‌ട്രപതി മുഖ്യാതിഥിയായി പങ്കെടുക്കും. കൊല്ലത്ത് ഫെഡറേഷന്‍ ഒഫ് ഇന്ത്യന്‍ കയര്‍ എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ അംഗങ്ങളുമായും സംവദിക്കും. 4ന് തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയും അദ്ദേഹം സന്ദര്‍ശിക്കും. ഉപരാഷ്‌ട്രപതിയുടെ സന്ദര്‍ശനം പ്രമാണിച്ച് ഗതാഗത നിയന്ത്രണത്തിന്‌റെ ഭാഗമായി കൊല്ലത്ത് നഗരപരിധിയിലെ നഗരപരിധിയിലെ 26 സ്‌കൂളുകള്‍ക്ക് നാളെ ഉച്ചയ്‌ക്കുശേഷം അവധി പ്രഖ്യാപിച്ചു.
















