കൊല്ലം:മുസ്ലീം ലീഗ് വര്‍ണ കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.ഗണേഷ് കുമാര്‍ തറ മന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു.
ചൂടുകാലത്ത് കുടിക്കാന്‍ വെച്ച വെള്ളം ബസില്‍ നിന്ന് പിടിച്ചിട്ട് ഗമ കാണിക്കുകയാണ്. കെഎസ്ആര്‍ടിസിയില്‍ തുഗ്ലക് ഭരണമാണ്- വെള്ളാപ്പള്ളി പറഞ്ഞു.
പുനലൂരില്‍ എസ്എന്‍ഡിപി നേതൃസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.മുസ്ലീം ലീഗുകാര്‍ക്ക് മനുഷ്യത്വമില്ല. അവരുടെ കൂട്ടു പിടിച്ചു നില്‍ക്കുന്നവരെ ജയിപ്പിച്ചാല്‍ നമ്മുടെ സ്ഥിതി എന്താകും.മുസ്ലീം ലീഗ് ഭരണം വന്നാല്‍ നമ്മള്‍ നാടുവിടേണ്ടി വരും. ആത്മഹത്യ ചെയ്യേണ്ടി വരും. പാര്‍ട്ടിയുടെ പേരില്‍ തന്നെ മുസ്ലീം കൂട്ടായ്‌മയാണ്. എന്നിട്ട് പറയുന്നത് മതേതര കൂട്ടായ്‌മയെന്നും. മുസ്ലീം അല്ലാത്ത ഒരു എംഎല്‍എ പോലും അവിടെയുണ്ടോയെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി ചോദിച്ചു.
















