കണ്ണൂര്‍: പയ്യാമ്പലത്ത് കടലില്‍ കുളിക്കവെ തിരയില്‍പ്പെട്ട മൂന്നുപേരും മരിച്ചു. ബംഗളൂരുവിലെ മെഡിക്കല്‍ വിദ്യാര്‍ഥികളായ അഫ്‌നാന്‍, റഹാനുദ്ദീന്‍, അഫ്‌റാസ് എന്നിവരാണ് മരിച്ചത്. കര്‍ണാടക സ്വദേശികളാണ് മൂന്നുപേരും
എട്ട് പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. താമസിക്കുന്ന റിസോര്‍ട്ടിനു മുന്നിലെ കടലിലാണ് ഇവര്‍ ഇറങ്ങിയത്.
ആദ്യം കടലില്‍ ഇറങ്ങിയ അഫ്‌റാസ് ഒഴുക്കില്‍പ്പെട്ടതോടെ മറ്റു രണ്ട് പേര്‍ രക്ഷിക്കാന്‍ ഇറങ്ങി. മൂന്നുപേരും ഒഴുക്കില്‍പ്പെട്ടതോടെ കൂട്ടത്തിലുള്ളവര്‍ നാട്ടുകാരെയും മത്സ്യത്തൊഴിലാളികളെയും അറിയിച്ചു.
അഗ്നിരക്ഷാ സേനയും പൊലീസും മത്സ്യത്തൊഴിലാളികളും നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
















