ന്യൂദല്‍ഹി: ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍ ദ്വിദിന സന്ദര്‍ശനത്തിനായി കേരളത്തിലേക്ക്. മൂന്ന്, നാല് തീയതികളില്‍ കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. ഉപരാഷ്‌ട്രപതിയായ ശേഷമുള്ള രാധാകൃഷ്ണന്റെ ആദ്യ കേരള സന്ദര്‍ശനമാണിത്.
മൂന്നിനു കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളജ് വജ്ര ജൂബിലി ആഘോഷങ്ങളില്‍ ഉപരാഷ്‌ട്രപതി മുഖ്യാതിഥിയാകും. കൊല്ലത്ത് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ കയര്‍ എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ അംഗങ്ങളുമായും സി.പി. രാധാകൃഷ്ണന്‍ സംവദിക്കും. നാലിന് തിരുവനന്തപുരം ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയും ഉപരാഷ്‌ട്രപതി സന്ദര്‍ശിക്കും.
















