തിരുവനന്തപുരം: വലിയ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് കാര്‍ഷിക സര്‍വകലാശാല വിദ്യാര്‍ഥികളുടെ ഫീസ് കുറച്ചു. ഓണ്‍ലൈന്‍ ആയി ചേര്‍ന്ന അടിയന്തര എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് തീരുമാനമെടുത്തത്. കൃഷിമന്ത്രി പി പ്രസാദ് ഫീസ് കുറയ്‌ക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.
ഡിഗ്രി കോഴ്‌സുകളുടെ ഫീസ് 50 ശതമാനം ആക്കിയാണ് കുറച്ചത്. നേരത്തെ 36,000 രൂപയായി വര്‍ധിപ്പിച്ച ഡിഗ്രി ഫീസ് ഇപ്പോള്‍ 24,000 ആയി.49,000 രൂപയായിരുന്ന പി ജി വിദ്യാര്‍ഥികളുടെ ഫീസ് 29,000 ആയി.പിഎച്ച്ഡി ഫീസ് 49,500ല്‍ നിന്ന് 30000 രൂപ ആയി.
സര്‍വകലാശാലയിലെ യു.ജി , പി ജി , പി എച്ച്ഡി വിദ്യാര്‍ഥികള്‍ക്ക് അടുത്ത അധ്യയന വര്‍ഷം മുതല്‍ മൂന്ന് ഇരട്ടിയിലധികം സെമസ്റ്റര്‍ ഫീസ് വര്‍ധിപ്പിക്കാന്‍ സര്‍വകലാശാല തീരുമാനിച്ചിരുന്നു.
















