പട് ന: ബീഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിഷയങ്ങളില്‍ ഓപ്പറേഷന്‍ സിന്ദൂറും ഉണ്ടെന്ന് ടൈംസ് നൗ അഭിപ്രായസര്‍വ്വേ പറയുന്നു. പത്ത് ശതമാനം വോട്ടര്‍മാര്‍ ഓപ്പറേഷന്‍ സിന്ദൂറിനെ അഭിനന്ദിച്ച് രംഗത്തുള്ളതായി സര്‍വ്വേ പറയുന്നു.
അതേ സമയം പ്രധാനമായും വോട്ടര്മാരെ സ്വാധീനിക്കുന്ന വിഷയങ്ങള്‍ ക്രമസമാധാനം, ജാതി സര്‍വ്വേ, തൊഴിലില്ലായ്‌മ എന്നിവയാണെന്നും സര്‍വ്വേ പറയുന്നു. 25.9 ശതമാനം പേര്‍ക്കിടയിലും ക്രമസമാധാനം ഒരു പ്രധാനവിഷയമാണ്.
ജാതി സെന്‍സസും അതിന്റെ നേട്ടങ്ങളും കോട്ടങ്ങളും എന്ന വിഷയം 25.5 ശതമാനം വോട്ടര്‍മാരെ സ്വാധീനിക്കുമെന്ന് പറയുന്നു. തൊഴിലില്ലായ്‌മ 21.2 ശതമാനം വോട്ടര്‍മാര്‍ക്കിടയില്‍ ഒരു പ്രശ്നമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
എന്നാല്‍ രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും ഏറെ വിമര്‍ശനമുയര്‍ത്തിയ പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പുനപരിശോധന(എസ് ഐആര്‍) ബീഹാറില്‍ ഒരു പ്രശ്നമായി ആരും കാണുന്നില്ലെന്ന് സര്‍വ്വേ പറയുന്നു. 77 ശതമാനം വോട്ടര്‍മാര്‍ക്കിടയിലും ഇത് ഒരു പ്രശ്നമല്ല.
















